വർക്ക്ഔട്ട് തിരക്കിലാണ് ഭാവന- വിഡിയോ പങ്കുവെച്ച് നടി

May 28, 2022

നടി ഭാവനയുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ഫിറ്റ്‌നസ്. വർക്കൗട്ടുകൾ നടത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്ത താരം ജിമ്മിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഫിറ്റ്നസ് നിലനിർത്തുന്നതിയായുള്ള വ്യായാമങ്ങൾ പങ്കുവയ്ക്കുകയാണ് നടി. പരിശീലകനൊപ്പമുള്ള വർക്ക്ഔട്ട് വിഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. മുൻപും വർക്ക്ഔട്ട് വിഡിയോകൾ നടി പങ്കുവെച്ചിട്ടുണ്ട്.

‘നിങ്ങൾ ഇതുവരെ അവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങൾ ഇന്നലെ ഉണ്ടായിരുന്നതിനേക്കാൾ അടുത്താണ്’- വിഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന കുറിക്കുന്നു. ഭാവന ഒരു സജീവ സോഷ്യൽ മീഡിയ ഉപയോക്താവാണ്. തന്റെ ജീവിതത്തിന്റെയും ജോലിയുടെയും വിശേഷങ്ങളെല്ലാം നടി ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കിടുന്നു. മലയാളികളുടെ പ്രിയനടിയാണെങ്കിലും വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന ശ്രദ്ധ ചെലുത്തുന്നത്.

അതേസമയം, മലയാളത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് നടി. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

Read Also: നായയായി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം; ശ്രദ്ധനേടി രൂപമാറ്റത്തിന്റെ വിഡിയോ

ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ ചിത്രങ്ങളാണ് ശ്രീകൃഷ്ണ@ജിമെയിൽ.കോം, ഭജരംഗി,‘ഇൻസ്‌പെക്ടർ വിക്രം’ തുടങ്ങിയവ. മലയാളത്തിൽ ഏറ്റവും ഒടുവിൽ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന വേഷമിട്ടത്. 2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Story highlights- bhavana’s latest workout video