ആൻ ബെൻസനൊപ്പം പാട്ടുവേദിയിൽ നൃത്തച്ചുവടുകളുമായി ബിന്നി കൃഷ്ണകുമാർ- വിഡിയോ

May 30, 2022

വൈവിധ്യമാർന്ന കഴിവുകളിലൂടെ എപ്പോഴും അമ്പരപ്പിക്കാറുണ്ട് ഫ്‌ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞു പാട്ടുകാർ. കുട്ടികളെങ്കിലും കഴിവിന്റെ കാര്യത്തിൽ വളരെയധികം മുന്നിലാണ് ഇവർ. അതുകൊണ്ടുതന്നെ ഓരോ തവണയും മത്സരവേദിയിലേക്ക് ഓരോരുത്തരും പാടാൻ എത്തുമ്പോൾ വിസ്മയ നിമിഷങ്ങളാണ് പിറക്കാറുള്ളത്.

ഇപ്പോഴിതാ, പാട്ടിനൊപ്പം രസകരമായ നൃത്തവുമായി എത്തിയിരിക്കുകയാണ് ആൻ ബെൻസൺ. ഒപ്പം വിധികർത്താവും ഗായികയുമായ ബിന്നി കൃഷ്ണകുമാറും ഉണ്ട്. ഇരുവരും ചേർന്ന് ചുവടുവച്ച് പാട്ടുവേദിയെ ആഘോഷ നിറവിലെത്തിച്ചു. പിന്നണി ഗായികയായ ബിന്നി കൃഷ്ണകുമാർ ചെറുപ്പംമുതൽതന്നെ സംഗീതത്തെ ഉപാസിക്കുന്ന കലാകാരിയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ വിധികർത്താവായി എത്തിയപ്പോൾ ഒട്ടേറെ ഗാനങ്ങളാണ് ബിന്നി ആസ്വാദകർക്കായി സമ്മാനിക്കുന്നത്.

 1989-ൽ കലാതിലകപട്ടം നേടിയ ബിന്നി കൃഷ്ണകുമാർ ഒരു സംഗീത കുടുംബത്തിൽ നിന്നാണ്. സഹോദരൻ വയലിൻ അധ്യാപകനാണ്. ബിന്നിയുടെ മൂന്ന് സഹോദരിമാരും സംഗീത അധ്യാപകരാണ്. കർണാടക സംഗീതം, പാരായണം, നൃത്തം, മോണോആക്ട് എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്ന ബിന്നി തൊടുപുഴ സ്റ്റാർ എന്നാണ് അറിയപ്പെട്ടിരുന്നത്.

Read Also: പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. ഓരോ വിശേഷ ദിവസങ്ങളിലും വളരെയധികം വൈവിധ്യമാർന്ന പരിപാടികൾ ഫ്‌ളവേഴ്‌സ് ടി വി പ്രേക്ഷകർക്കായി ഒരുക്കാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് ഓരോ പരിപാടികളും ഒരുക്കാറുള്ളത്. അതേസമയം, ടോപ് സിംഗർ വേദിയിലെ പോരാട്ടം കൂടുതൽ രസകരവും സജീവവുമാകുകയാണ്. ഓരോ റൗണ്ടിലും വ്യത്യസ്തമായ ഗാനങ്ങളുമായി അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാർത്ഥികൾ. 

Story highlights- binni krishnakumar and ann benson dance