‘പക്ഷെ അങ്ങനെ ഒരാളെയല്ല അവന് വേണ്ടത്’- ശ്രദ്ധനേടി ‘ഡിയർ ഫ്രണ്ട്’ ടീസർ

May 12, 2022

മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ചിത്രത്തിന്റെ ടീസർ ബുധനാഴ്ച റിലീസ് ചെയ്തു. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ടീസർ സമ്മാനിക്കുന്നത്.

ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരും അഭിനയിക്കുന്ന ചിത്രം 2022 ജൂൺ 10 ന് പ്രദർശനത്തിനെത്തും. കഴിഞ്ഞ വർഷം മിന്നൽ മുരളി എന്ന സൂപ്പർഹീറോ ചിത്രത്തിലൂടെ ടൊവിനോ തോമസ് രാജ്യത്തുടനീളമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്ത ചിത്രം, മിന്നലാക്രമണത്തിന് ശേഷം അമാനുഷിക ശക്തികൾ നേടുന്ന രണ്ട് പുരുഷന്മാരുടെ കഥ പറഞ്ഞു.

Read Also: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

‘നാരദൻ’ എന്ന സോഷ്യൽ ത്രില്ലറിലാണ് ടൊവിനോ അവസാനമായി അഭിനയിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു ജനപ്രിയ ജേർണലിസ്റ്റായാണ് നടൻ അഭിനയിച്ചത്. അന്വേഷിപ്പിൻ കണ്ടേത്തും, വാശി, തല്ലുമാല എന്നിവയും ടൊവിനോ തോമസിന്റെതായി അണിയറയിലൊരുങ്ങുന്നുണ്ട്.

Read Also: 66 ദിവസം വീട്ടിൽ ഒറ്റയ്ക്ക് കുടുങ്ങി; സ്വയം പാചകം ചെയ്യാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും പഠിച്ച് പതിമൂന്നുകാരൻ

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജയ ജയ ജയ ജയ ഹേ’ ആണ് ദർശനയുടെ അടുത്ത ചിത്രം. പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം എന്ന ചിത്രത്തിലാണ് ദർശന രാജേന്ദ്രൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Story highlights- dear friend teaser