‘ഒടുവിൽ സാമന്തയെ കണ്ടുമുട്ടി..’-സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്

May 19, 2022

‘ഹൃദയം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത് മുതൽ സംഗീതജ്ഞനായ ഹിഷാം അബ്ദുൾ വഹാബ് തിരക്കിലാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ഹിഷാമിന് ഭാഗ്യമായി മാറി. അദ്ദേഹം തന്റെ അടുത്ത ചിത്രത്തിന് അന്യഭാഷയിൽ ഒപ്പുവെച്ചുകഴിഞ്ഞു- വരാനിരിക്കുന്ന ബഹുഭാഷാ ചിത്രത്തിൽ സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഖുഷി എന്ന് പേരുനൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

‘ഖുഷി’യുടെ സംഗീത സംവിധായകനായി എത്തുന്ന ഹിഷാം അബ്ദുൾ വഹാബ് ഇപ്പോഴിതാ, നായികയായ സാമന്തയെ പരിചയപ്പെട്ട വിശേഷം ആരാധകരോട് പങ്കുവയ്ക്കുകയാണ്. ഹിഷാമിനൊപ്പം ഭാര്യ ആയിഷയും സാമന്തയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നു.

‘ഒടുവിൽ സാമന്തയെ കണ്ടുമുട്ടി, ഞങ്ങൾക്ക് കാണാൻ സമയം നൽകിയതിന് നന്ദി സാം! എന്താണ് നിർമ്മിക്കുന്നതെന്ന് ലോകം കാണാനും കേൾക്കാനും കാത്തിരിക്കാനാവില്ല! നിങ്ങൾക്ക് എല്ലായ്പ്പോഴും കൂടുതൽ ശക്തിയും അനുഗ്രഹവും ഉണ്ടാകട്ടെ! ഇത് സാധ്യമാക്കിയതിന് നന്ദി ‘ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ചിത്രം പങ്കിട്ടു.

ഹൃദയം സിനിമയോടൊപ്പം തന്നെ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ചിത്രത്തിലെ പാട്ടുകളും ഏറ്റെടുത്തത്. ഹിഷാം അബ്ദുൽ വഹാബ് ചെയ്ത ഹൃദയത്തിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ആദ്യ ഗാനം മുതൽ ഓരോ ഗാനം റിലീസ് ചെയ്യുമ്പോഴും അവ ട്രെൻഡിങ്ങിൽ ഒന്നാമത് തന്നെയായിരുന്നു. വലിയ കൈയടിയാണ് ഹൃദയത്തിലെ ഗാനങ്ങൾ ചെയ്ത ഹിഷാമിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

‘ഹൃദയ’ത്തിന്റെ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. ഈ അടുത്ത കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഗാനങ്ങളായിരുന്നു ഹൃദയത്തിലേത്.15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

Story highlights- Hesham Abdul Wahab meets Samantha