എന്റെ ജീവിതത്തിലെ സ്ത്രീകൾ ഇങ്ങനെ തിളങ്ങുമ്പോൾ- ചിത്രങ്ങൾ പങ്കുവെച്ച് ജയറാം

May 10, 2022

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. 33 വര്‍ഷങ്ങള്‍ പിന്നിട്ടു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്.  1988 ഫെബ്രുവരി 18-നായിരുന്നു ആദ്യമായി നടൻ ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. സിനിമാലോകത്തേയ്ക്ക് കാലെടുത്തുവെച്ചതും ഈ ദിവസമായിരുന്നു. അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം അഭിനയലോകത്തേക്ക് എത്തിയത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബവുമായി താരത്തിന്റേത്. നടി പാർവതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയിൽ സജീവമല്ല പാർവതി. ഇവരുടെ മക്കളായ കാളിദാസ്, മാളവിക എന്നിവർ അഭിനയലോകത്ത് സജീവമാകുകയാണ്. മ്യൂസിക് ആൽബത്തിലൂടെ മാളവികയും ചുവടുറപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, ഭാര്യ പാർവതിയുടെയും മകൾ മാളവികയുടെയും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ജയറാം.

എന്റെ ജീവിതത്തിലെ സ്ത്രീകൾ ഇങ്ങനെ തിളങ്ങുമ്പോൾ എന്ന ക്യാപ്ഷനൊപ്പമാണ് ജയറാം പാർവതിയും മാളവികയും റാംപ് വാക്ക് നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു നായികമാരിൽ ഒരാളാണ് പാർവതി. ആറുവർഷം മാത്രമാണ് പാർവതി സിനിമാലോകത്ത് സജീവമായിരുന്നതെങ്കിലും ഇന്നും നടി അവതരിപ്പിച്ച കഥാപാത്രങ്ങൾ പകിട്ടോടെ മലയാളികൾ ഓർമിക്കുന്നുണ്ട്. അഭിനയത്തിലേക്ക് തിരികെ എത്തിയില്ലെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നടിയെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ.

Read also:ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്ന ഇഡ്ഡലിയമ്മയ്ക്ക് വീട് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര- വിഡിയോ

പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. അതേസമയം, കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്. ഇപ്പോൾ അഭിനയത്തിലും കയ്യൊപ്പ് പതിപ്പിച്ചുകഴിഞ്ഞു മാളവിക.

Story highlights- jayaram shares ramp walk photos of parvathy and malavika