പ്രണയനായകനായി റോക്കി ഭായ്, കെജിഎഫ്-2 ലെ ഗാനം ശ്രദ്ധനേടുന്നു

May 11, 2022

തെന്നിന്ത്യൻ സിനിമ ആസ്വാദകരിലേക്ക് അപ്രതീക്ഷിതമായി വന്ന് ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറിയ കന്നഡ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് ലഭിച്ച് അതേ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മാസ് ഡയലോഗുകളും പാട്ടുകളുമടക്കം വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ പാട്ട് പ്രേമികളിൽ ആവേശം സൃഷ്ടിച്ച ഒരു ഗാനം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ദ മോൺസ്റ്റർ സോം​ഗ് റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു. 

ഇപ്പോഴിതാ ചിത്രത്തിലെ പ്രണയഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നായകനായ റോക്കി ഭായിയുടെ പ്രണയം പറയുന്ന വിഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.  സുധാംശുവിന്‍റെ വരികള്‍ക്ക് രവി ബസ്‍രൂര്‍ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അനന്യ ഭട്ട് ആണ്.

Read also: ആ രഹസ്യം ഇനി നാട്ടുകാർ കൂടി അറിയട്ടെ; അമൃതവർഷിണിയുടെ പെർഫെക്റ്റ് സിംഗിങ്ങിന് പിന്നിലെ കാരണം ചോദിച്ച് എംജി…

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രം കൂടിയാണ് കെജിഎഫ്.

ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കുമടക്കം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Story highlights: KGF Chapter 2 Mehabooba Video Song