‘മാടുമേയ്ക്കും കണ്ണേ..’- ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം ചുവടുവെച്ച് മേഘ്നക്കുട്ടി
മലയാള സിനിമയിൽ നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ ധാരാളം താരങ്ങളുണ്ട്. അതിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളിയല്ലെങ്കിലും ലക്ഷ്മി അഭിനയം ആരംഭിച്ചതും സജീവമായതും മലയാളത്തിലാണ്. സിനിമയോടൊപ്പം നൃത്തവേദികളിലും സജീവമായ താരം ഇപ്പോഴിതാ, ഫ്ളവേഴ്സ് ടോപ് സിംഗറിൽ അതിഥിയായി എത്തിയിരിക്കുകയാണ്.
മുൻപും ലക്ഷ്മി ഗോപാലസ്വാമിയുടെ ലാസ്യനടനം ടോപ് സിംഗർ വേദിയിൽ ചാരുത പകർന്നിരുന്നു. ഇപ്പോൾ കുഞ്ഞു ഗായിക മേഘ്നക്കുട്ടിക്ക് ഒപ്പമാണ് ലക്ഷ്മി എത്തിയത്. വിധികർത്താവായ എം ജി ശ്രീകുമാർ പറഞ്ഞതനുസരിച്ച് മേഘ്നക്കുട്ടിയെ ചുവടുകൾ പഠിപ്പിച്ച് ഇരുവരും ചേർന്ന് നൃത്തം ചെയ്യുകയായിരുന്നു. മാടുമേയ്ക്കും കണ്ണേ..’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.
മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.
Read Also: വഴിനീളെ പൊട്ടിവീണത് 2,50,000 മുട്ടകൾ- ദുരന്തമായൊരു ട്രക്ക് അപകടം
പാട്ടുവേദിയുടെ കുറുമ്പിയായ ഗായികയാണ് മേഘ്ന സുമേഷ്. ചിരിയും രസകരമായ സംസാരങ്ങളും പാട്ടുമായി മേഘ്ന ആസ്വാദകരുടെ ഹൃദയം കീഴടക്കിയതാണ്. മലയാളം ടെലിവിഷനിൽ ഏറെ ആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക.
Story highlights- lakshmi gopalaswami and mekhna sumesh dance