വ്യത്യസ്ത കഥാപാത്രമായി മമ്മൂട്ടി; ‘പുഴു’ വിഡിയോ ശ്രദ്ധനേടുന്നു

May 11, 2022

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയ്ക്കൊപ്പം പാർവതി തിരുവോത്ത് മുഖ്യകഥാപത്രമായി അണിയറയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തിനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിടി റിലീസായി മെയ് പതിമൂന്ന് മുതൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ പ്രോമോ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം ഭീഷ്മപർവം, സിബിഐ- 5 എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രം കൂടിയാണ് പുഴു. ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പുഴു എന്നാണ് സൂചന. ഹര്‍ഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.

ഇന്ദ്രന്‍സ്, മാളവിക മേനോന്‍, നെടുമുടി വേണു, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തേനി ഈശ്വാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തികച്ചും വ്യത്യസ്തമായ ​ഗെറ്റപ്പിലുളള മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ടീസറും ട്രെയ്‌ലറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മമ്മൂട്ടിയുടെ അസാമാന്യ പ്രകടനമാണ് ചിത്രത്തിലുള്ളത് എന്നാണ് ട്രെയ്‌ലറിൽ വ്യക്തമാവുന്നത്. ഇത് ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ വിഡിയോയും.

Read also: ആ രഹസ്യം ഇനി നാട്ടുകാർ കൂടി അറിയട്ടെ; അമൃതവർഷിണിയുടെ പെർഫെക്റ്റ് സിംഗിങ്ങിന് പിന്നിലെ കാരണം ചോദിച്ച് എംജി…

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Story highlights; Mammootty Movie Puzhu Video