മഞ്ഞക്കണിക്കൊന്ന പൂവുകൾ ചൂടിയ ഗായികയായി മേഘ്നക്കുട്ടി; വിധികർത്താക്കൾക്ക് സമ്മാനിച്ചത് ഹൃദ്യമായ അനുഭവം
ചെറിയ പ്രായത്തിൽ തന്നെ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല. അദ്ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്ചവെയ്ക്കാറുള്ളത്.
ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്നക്കുട്ടിയുടെ ഒരു പ്രകടനമാണ് വിധികർത്താക്കൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചത്.
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിനൊപ്പം സുകുമാരി, അംബിക, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച് 1983 ൽ പുറത്തിറങ്ങിയ ‘ആദ്യത്തെ അനുരാഗം’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് മേഘ്ന പാട്ട് വേദിയിൽ ആലപിച്ചത്. മധു ആലപ്പുഴയുടെ വരികൾക്ക് രവീന്ദ്രൻ മാഷ് സംഗീതം നൽകിയ “മഞ്ഞക്കണിക്കൊന്ന പൂവുകൾ ചൂടും മേടപ്പുലരി പെണ്ണേ..” എന്ന് തുടങ്ങുന്ന ഗാനമാണ് മേഘ്നക്കുട്ടി പാടിയത്.
Read More: നൃത്തം മാത്രമല്ല, പാട്ടുമുണ്ട് കയ്യിൽ- അതിമനോഹര ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് ലക്ഷ്മി ഗോപാലസ്വാമി
എസ് ജാനകിയമ്മ ചിത്രത്തിൽ അതിമനോഹരമായി ആലപിച്ച ഗാനം വളരെ മികവോടെയാണ് മേഘ്നക്കുട്ടി പാട്ട് വേദിയിൽ ആലപിച്ചത്. സംഗീത വേദിയിൽ അതിഥിയായി എത്തിയ നടി ലക്ഷ്മി ഗോപാലസ്വാമിയുടെ അടക്കം വേദിയിലുണ്ടായിരുന്നവരുടെയെല്ലാം മനസ്സ് നിറച്ച ഹൃദ്യമായ ആലാപനമാണ് കൊച്ചു ഗായിക കാഴ്ചവെച്ചത്.
Story Highlights: Meghna gives a memorable experience to the judges through her performance