വീണ്ടുമൊരു ‘ബറോസ്’ ക്ലിക്ക്; വൈറലായി മോഹൻലാൽ പങ്കുവെച്ച ചിത്രം

May 8, 2022

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മലയാള ചിത്രമാണ് ‘ബറോസ്.’ മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്.’ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ഷൂട്ട് ചെയ്ത പല സീനുകളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് നടൻ മോഹൻലാൽ പങ്കുവെച്ച പല ചിത്രങ്ങളും ഇതിന് മുൻപും ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് പങ്കുവെച്ച മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

കറുത്ത ടീ ഷർട്ടും ജാക്കറ്റും അണിഞ്ഞ് ഒരു തൊപ്പിയും വച്ചിരിക്കുന്ന സ്റ്റൈലിഷ് മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ബറോസ് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് ചിത്രമെടുത്തിരിക്കുന്നത്.

നേരത്തെ മുതൽ തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മോഹൻലാൽ പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ മോഹൻലാൽ പങ്കുവെച്ച ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അനീഷ് ഉപാസന തന്നെയാണ് ഇതിന് മുൻപുള്ള ചിത്രങ്ങളും എടുത്തത്.

Read More: ‘പുറകിൽ കയ്യുംകെട്ടി ഞാനും സേതുരാമയ്യരെ അനുകരിച്ച് നടന്നിട്ടുണ്ട്’- ‘സി ബി ഐ-5’ൽ വേഷമിട്ടതിനെക്കുറിച്ച് ജയകൃഷ്ണൻ

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് തുടക്കത്തിൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ‘ആടുജീവിതം’ അടക്കമുള്ള ചിത്രങ്ങളുടെ ഡേറ്റ് പ്രശ്നങ്ങൾ ഉള്ളത് കാരണം പൃഥ്വിരാജിന് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു.

Story Highlights: Mohanlal shares photos from barroz location