പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് നായ; വിവാഹച്ചടങ്ങിനിടയിൽ ഓടിയെത്തി രക്ഷിച്ച് യുവാവ്- വിഡിയോ
മൃഗങ്ങളുമായി ബന്ധപ്പെട്ട കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച ഉള്ളുതൊടുകയാണ്. നായയെ രക്ഷിക്കാൻ വിവാഹ ചടങ്ങ് ഒഴിവാക്കി ഓടിയെത്തിയയുവാവിന്റെ വിഡിയോ വളരെയേറെ ശ്രദ്ധനേടിക്കഴിഞ്ഞു.
കവിഞ്ഞൊഴുകുന്ന നദിയിൽ പെട്ട് ഒരിടത്ത് പിടിച്ചുകയറാൻ ശ്രമിക്കുകയാണ് നായ. എന്നാൽ എത്ര ശ്രമിച്ചാലും ശക്തമായ ഒഴുക്കിൽ നിന്നും നായയ്ക്ക് സ്വയം രക്ഷനേടാൻ സാധിക്കില്ലെന്നു വ്യക്തമാണ്. അപ്പോഴാണ് ഒരു മനുഷ്യൻ അങ്ങോട്ടേക്ക് എത്തുന്നത്. ആ മനുഷ്യൻ തന്റെ കോട്ട് അഴിച്ചുമാറ്റി നായയുടെ നേരെ താഴ്ത്തി അതിനെ മുകളിലേക്ക് വലിക്കാൻ ശ്രമിക്കുന്നു. മറ്റൊരു മനുഷ്യൻ അവിടേക്ക് എത്തുകയും നായയെ രക്ഷിക്കാൻ ശ്രമിക്കുന്ന വ്യക്തിയെ സഹായിക്കുകയും ചെയ്യുന്നു. കുറച്ച് ശ്രമങ്ങൾക്ക് ശേഷം, നായയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ ഇരുവർക്കും സാധിച്ചു.
Guy went from wedding celebration to hep a dog. from HumansBeingBros
വിവാഹ വേദിയിലേക്ക് രക്ഷിച്ച ആളുകളും നായയും നടക്കുന്നതോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്. ഒട്ടേറെ ആളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. ഹൃദ്യമായ കാഴ്ചകളിലൂടെ മനുഷ്യന്റെ സമ്മർദ്ദങ്ങളെ അകറ്റാറുണ്ട് സമൂഹമാധ്യമങ്ങൾ. മനസിന് ഏറെ വേദന തോന്നുന്ന സമയങ്ങളിൽ ആശ്വാസകരമായ ഒരു കാഴ്ച പകരുന്ന സന്തോഷം ചെറുതല്ല.
Read also: ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്‌ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ
വൈകാരികമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് വളർത്തുമൃഗങ്ങൾ. പ്രത്യേകിച്ച് നായകൾ. വീട്ടിൽ ഒരു വളർത്തുനായ ഉണ്ടെങ്കിൽ അവയുടെ സ്നേഹവും നന്ദിയും നേരിട്ടറിഞ്ഞവരാകും അധികവും. ഒരു നേരത്തെ ആഹാരം മാത്രം മതി അവ ജീവിതകാലം മുഴുവൻ നിങ്ങളോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിന്. അതുകൊണ്ട് തന്നെ നായകളുടെ വൈകാരികമായ കഥകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.
Story highlights- rescue dog stuck near overflowing river