കലാഭവൻ മണിയുടെ പാട്ടുമായി വീണ്ടും ശ്രീഹരി; പവർഫുൾ പെർഫോമൻസെന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി

May 19, 2022

മലയാളത്തിന്റെ ഇഷ്ടനടൻ കലാഭവൻ മണിയുടെ ശബ്ദത്തിലൂടെ കേട്ട്, പാട്ട് പ്രേമികൾ ഏറ്റുപാടിയ ഗാനവുമായി പാട്ട് വേദിയിൽ എത്തുകയാണ് ശ്രീഹരി. ‘സോനാ സോനാ നീ ഒന്നാം നമ്പർ.. അടിമുടി വടിവഴകിലൊന്നാം നമ്പർ..’ എന്ന പാട്ടുമായാണ് ശ്രീഹരി ഇത്തവണ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ എത്തുന്നത്. അതിഗംഭീരമായി പാട്ട് പാടുന്ന ശ്രീഹരിയുടെ ഒരു പവർഫുൾ പെർഫോമൻസാണ് വേദിയിൽ അരങ്ങേറുന്നത്. കലാഭവൻ മണിയും മാൽഗുഡി ശുഭയും ചേർന്ന് സിനിമയിൽ പാടി മനോഹരമാക്കിയ ഗാനവുമായാണ് പാലക്കാടിന്റെ മണിമുത്ത് ശ്രീഹരി വേദിയിൽ എത്തുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകിയ ഗാനമാണിത്.

കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ഒപ്പം ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മിടുക്കനായ ഗായകരിൽ ഒരാൾ കൂടിയാണ് ശ്രീഹരി.

Read also: ഏഴിമല പൂഞ്ചോലയുമായി കുഞ്ഞുഗായിക-നീളത്തിൽ ഒരു കൊഞ്ചടിയുമായി ജഡ്ജസും…

പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. ഇത്തവണയും അതിമനോഹരമായാണ് ശ്രീഹരി പാട്ട് പാടുന്നത്. ജഡ്ജസിനെയും പ്രേക്ഷകരെയും അടക്കം ഒരുപോലെ അത്ഭുതപ്പെടുത്താറുള്ള ഗായകനാണ് ഈ കൊച്ചുമിടുക്കൻ.

കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ഈ കൊച്ചുമിടുക്കൻ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. ഇപ്പോഴിതാ വീണ്ടും കലാഭവൻ മണിയുടെ പാട്ടുമായെത്തി ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയുടെ ഹൃദയം കവരുകയാണ് ശ്രീഹരി.

Story highlights: Sreehari with Kalabhavan Mani Song- Top Performance