കൈക്കുഞ്ഞുമായി ക്ലാസ് മുറിയിലെത്തിയ അധ്യാപിക; സ്നേഹം നിറഞ്ഞ സ്വീകരണം നൽകി കുട്ടികൾ, ഹൃദ്യമായൊരു വിഡിയോ
സമൂഹമാധ്യമങ്ങൾ യൂസർ ഫ്രണ്ട്ലിയായതോടെ കൂടുതൽ സമയവും രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ കാണാൻ ഇഷ്ടപ്പെടുന്നവരായി മാറിക്കഴിഞ്ഞു പുതിയ തലമുറ. കൗതുകം നിറഞ്ഞ കാഴ്ചകൾ കാണുന്നതിനൊപ്പം തങ്ങൾക്കിടയിൽ സംഭവിക്കുന്ന ഓരോന്നും സോഷ്യൽ ഇടങ്ങളിലേക്ക് വേഗത്തിൽ പങ്കുവയ്ക്കാറുമുണ്ട് മിക്കവരും. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുന്ന ഒരു കൊച്ചു വിഡിയോ. എല്ലാ അധ്യാപകർക്കും സ്വന്തം കുഞ്ഞുങ്ങളെപ്പോലെത്തന്നെ ഏറെ പ്രിയപ്പെട്ടതാണ് അവർ പഠിപ്പിക്കുന്ന ഓരോ വിദ്യാർത്ഥികളും. ഇപ്പോഴിതാ പ്രസവാവധി കഴിഞ്ഞ് തിരിച്ച് സ്കൂളിലെത്തിയ ടീച്ചർ കൈകുഞ്ഞുമായി തന്റെ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വരുന്ന വിഡിയോയും പറയുന്നത് അധ്യാപക വിദ്യാർത്ഥി സ്നേഹത്തെക്കുറിച്ചാണ്.
ജൂലിയ എന്ന ടീച്ചറാണ് തന്റെ കുഞ്ഞിനെ വിദ്യാർത്ഥികളെ കാണിക്കാനായി സ്കൂളിലേക്ക് എത്തിയത്. കുഞ്ഞുവാവയുമായി സ്കൂളിലേക്ക് എത്തിയ ടീച്ചറെ സ്നേഹം കൊണ്ട് മൂടുകയാണ് അവരുടെ വിദ്യാർത്ഥികൾ. ടീച്ചറെ കണ്ടതോടെ ജൂലിയ മിസ് എന്ന് വിളിച്ചുകൊണ്ട് വിദ്യാർഥികർ അവരുടെ പ്രിയ അധ്യാപികയുടെ അടുത്തേക്ക് ഓടിയെത്തുകയാണ്. ഒപ്പം ടീച്ചറോട് തങ്ങൾക്ക് ടീച്ചറെ ഒരുപാട് മിസ് ചെയ്തുവെന്നും ഇവർ പറയുന്നുണ്ട്. ഒപ്പം കുഞ്ഞുവാവയെ തൊട്ടുകൊണ്ടും ടീച്ചറുടെ അടുത്ത് നിന്നുകൊണ്ടും ഒരുപാട് ചോദ്യങ്ങളും ചോദിക്കുന്നുണ്ട് ഈ വിദ്യാർത്ഥികൾ.
സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ഈ ടീച്ചറെയും കുട്ടികളെയും പ്രശംസിച്ചുകൊണ്ട് എത്തുന്നത്. കുട്ടികൾക്ക് എന്തൊരു സ്നേഹമാണ് ഈ ടീച്ചറോട് എന്ന് പറയുന്നവരും, അവർക്ക് തീർച്ചയായും ഈ ടീച്ചറെ ഒരുപാട് മിസ് ചെയ്തുവെന്നും നിരവധിപ്പേർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും ഓരോ അധ്യാപകർക്കും എത്രമാത്രം പ്രിയപ്പെട്ടതാണ് അവരുടെ വിദ്യാർത്ഥികൾ എന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ ചെറിയ വിഡിയോ.
Story highlights: Adorable video of Teacher introducing her baby to students