‘ഹൃദയവനിയിലെ ഗായികയോ..’ ഗാനഗന്ധർവന്റെ പാട്ടുമായി അക്ഷിത്, ബെഞ്ച് മാർക്ക് പെർഫോമൻസെന്ന് വേദി

June 9, 2022

പാട്ടുകളെ സ്നേഹിക്കുന്നവരുടെ മുഴുവൻ ഇഷ്ടവേദിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ… ഹൃദയത്തിന്റെ ആഴങ്ങൾ കീഴടക്കുന്ന കുഞ്ഞുഗായകർ മാറ്റുരയ്ക്കുന്ന ഈ വേദിയിൽ മനോഹരഗാനവുമായി എത്തുകയാണ് അക്ഷിത്… പ്രായത്തെ വെല്ലുന്ന ആലാപനമികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്ത്. ആലാപനത്തിനൊപ്പം അക്ഷിത്ത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ കൂടുതൽ ഈ കുഞ്ഞുഗായകന്റെ ആരാധാകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കുരുന്നിന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുമുണ്ട് ടോപ് സിംഗർ ആരാധകർ.

ഇപ്പോഴിതാ, ഒരായിരം തവണ മലയാളികൾ കേട്ടാസ്വദിച്ച എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം ‘ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ…’ എന്ന ഗാനവുമായി വന്ന് പാട്ട് വേദിയുടെ ഹൃദയം കവരുകയാണ് ഒരു കൊച്ചുഗായകൻ. കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിലെ ഈ ഗാനം കെ ജെ യേശുദാസും സിന്ധുദേവിയും ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. ചൂനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ ഗാനം വളരെ മനോഹരമായാണ് ഈ കുഞ്ഞുഗായകൻ വേദിയിൽ ആലപിക്കുന്നത്.

ഗംഭീരമായി പാട്ട് പാടിയ അക്ഷിതിനെ കാത്തിരുന്നത് നൂറിൽ നൂറ് മാർക്കുമാണ്. എങ്ങനെയാണ് ഇത്രയും ഗംഭീരമായി പാട്ട് പാടാൻ സാധിക്കുക എന്ന ചോദിച്ച ജഡ്ജസ് അക്ഷിതിന്റെത് ഒരു ബെഞ്ച് മാർക്ക് പെർഫോമൻസ് ആണെന്നും പറയുന്നുണ്ട്. പാട്ടിനൊപ്പം അക്ഷിതിന്റെ സ്റ്റൈലിനെക്കുറിച്ചും ആക്ഷനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ജഡ്ജസ്.

Read also: നിയയും നിമയും സ്കൂളിലേക്ക്- മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഷിൽന ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ യാത്രയുടെ ഉത്തരം…

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഒരുപിടി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ സിനിമ ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ഈ വേദി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു.

Story highlights; Akshith Bench mark Performance