‘മനോഹരി നിൻ മനോരഥത്തിൽ..’- പാടികൊതിപ്പിച്ച് അക്ഷിത്ത്, ചേർത്തണച്ച് പാട്ടുവേദി

June 29, 2022

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ പ്രിയ പരിപാടിയാണ് ടോപ് സിംഗർ. ആദ്യ സീസണ് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് നൂറോളം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഓരോ കുരുന്നു ഗായകർക്കും ഒട്ടേറെ ആരാധകരുമായി. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. അങ്ങനെയൊരു പ്രകടനം കാഴ്ചവയ്ക്കുകയാണ് മത്സരാർത്ഥിയായ അക്ഷിത്ത്.

Read Also; ഒരിക്കലും നടക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും വീൽ ചെയറിലായ പ്രണവിനോട് പ്രണയം തോന്നിയ ഷഹാന; സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളുമായി ഒരു പെൺകുട്ടി…

തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്ത്. ഇപ്പോഴിതാ, മനോഹരമായൊരു ഗാനവുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞുഗായകൻ. ‘ മനോഹരി നിൻ മനോരഥത്തിൽ എന്ന ഗാനമാണ് ഈ മിടുക്കൻ ആലപിക്കുന്നത്.

മനോഹരി നിന്‍ മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാ‍ധകനാണോ – ഈ ആരാധകനാണോ

Read Also: എംജെ അങ്കിൾ നൈസായിട്ട് എസ്കേപ്പ് അടിച്ചിട്ടുണ്ട്; തഗ്ഗ് ഡയലോഗുകളും രസകരമായ സംഭാഷണങ്ങളുമായി മേഘ്‌നക്കുട്ടി

ഈ ഗാനം എത്രകേട്ടാലും മതിവരില്ല. അക്ഷിത്ത് പാടുന്നത് ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി ദക്ഷിണാമൂർത്തി ഈണം പകർന്ന ഗാനമാണ് എന്നറിഞ്ഞപ്പോൾ പാടി കൊതിപ്പിക്കണം എന്നാണ് വിധികർത്താക്കൾ പറഞ്ഞത്. അത് അക്ഷരംപ്രതി പാലിച്ചിരിക്കുകയാണ് അക്ഷിത്ത്. അതിമനോഹരമാണ് അക്ഷിത്തിന്റെ ആലാപനം. പാട്ടുവേദിയിൽ ഒട്ടേറെ ഹൃദ്യഗാനങ്ങൾ പാടി വിസ്മയിപ്പിച്ചിരുന്നു ഈ പ്രിയഗായകൻ.

Story highlights- akshith’s amazing and heart touching performance