ഹയമ്മയ്ക്ക് പിറന്നാൾ; കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമായി ആസിഫ് അലി

June 3, 2022

സിനിമ താരങ്ങളെപോലെതന്നെ അവരുടെ കുടുംബവും സോഷ്യൽ ഇടങ്ങളുടെ പ്രീതി നേടാറുണ്ട്. അത്തരത്തിൽ ഏറെ ആരാധകരുണ്ട് ചലച്ചിത്രതാരം ആസിഫ് അലിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും. ഇപ്പോഴിതാ ആസിഫ് അലിയുടെ മകൾ ഹയയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ജൂൺ രണ്ടിനായിരുന്നു ഹയയുടെ അഞ്ചാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആസിഫ് അലിയുടെ ഭാര്യ സമയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ ഹയമ്മ എന്ന കുറിപ്പിനൊപ്പമാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമ പങ്കുവെച്ചത്. ആസിഫിനും സമയ്ക്കുമൊപ്പം ആദവും ഹയയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്.

അതേസമയം കഴിഞ്ഞ ദിവസം എ രഞ്‍ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെ താരത്തിന് പരുക്കേറ്റതും വലിയ വാർത്തയായിരുന്നു. ചെറിയ പരിക്കുകൾ പറ്റിയ താരത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ആസിഫ് അലി. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഒരു ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം കേരളത്തിലും രാജസ്ഥാനിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ, യഥാർത്ഥ ജീവിതത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: ‘കൈ’ ഉയർത്തി തൃക്കാക്കര; വൻ ലീഡുമായി ഉമ തോമസ്

ജീത്തു ജോസഫിന്റെ കൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊത്ത്, വിൽപ്പന, നാലാം തൂണ്, മഹേഷും മാരുതിയും തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. കുഞ്ഞേൽദോയാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ സിനിമ. ആർ ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് കുഞ്ഞേൽദോ. ചിത്രത്തിൽ കോളജ് സ്റ്റുഡന്റ് ആയാണ് ആസിഫ് എത്തിയത്.

Story highlights: Asif Ali’s daughter haya’s photos go trending