മഴക്കാലത്തെ ആരോഗ്യത്തോടെ നേരിടാം..

June 30, 2022

മഴക്കാലം വേദനകളുടെയും ശാരീരിക അസ്വസ്ഥതകളുടെയുംകൂടെ കാലമാണെന്ന് പറഞ്ഞുകേൾക്കാറുണ്ട്. അസുഖങ്ങള്‍ക്ക് ഇക്കാലത്ത് പ്രായഭേദം എന്നൊന്നില്ല. കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം നിരവധിയായ രോഗാവസ്ഥകള്‍ കണ്ടുവരാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് വര്‍ധിച്ചുവരുന്ന പല രോഗങ്ങളുടെയും പ്രധാന കാരണങ്ങളില്‍ ഒന്ന്.

മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. കാരണം മഴക്കാലം നിരവധി രോഗങ്ങളുടെ കൂടെ കാലമാണ്. ഡെങ്കിപ്പനി, എലിപ്പനി, മറ്റ് വൈറല്‍ പനികള്‍, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കെതിരേയും ഇക്കാലത്ത് ഏറെ ശ്രദ്ധവേണം. 

Read also: ഷൈൻ ടോം ചാക്കോയും സണ്ണി വെയ്നും മുഖ്യകഥാപാത്രങ്ങളാകുന്ന ‘അടിത്തട്ട്’; ആഴക്കടലിലെ ആക്ഷൻ രംഗങ്ങളുമായി ട്രെയ്‌ലർ

മഴക്കാലത്ത് വീടും പരിസരവും കൂടുതല്‍ വൃത്തിയാക്കിയിടുന്നത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. വീട്ടിലും വീടിനോട് ചേര്‍ന്നുള്ള ഇടങ്ങളിലും വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും കൊതുക് പെരുകാന്‍ സാധ്യത കൂടുതലായതിനാല്‍ അത് പലവിധത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും.

പരിസര ശുചിത്വം പോലെ തന്നെ പ്രധാനമായ ഒന്നാണ് വ്യക്തിശുചിത്വവും. ദിവസവും രണ്ട് നേരം കുളിക്കുന്നതും ഈ ദിവസങ്ങളിൽ ശീലമാക്കണം. ഈ ദിവസങ്ങളിൽ റോഡിലോ മറ്റോ ഇറങ്ങേണ്ടി വരുമ്പോൾ കെട്ടികിടക്കുന്ന വെള്ളത്തിലോ ചെളിവെള്ളത്തിലോ ചവിട്ടേണ്ടിവന്നാൽ തീർച്ചയായും കാലുകൾ കഴുകി വൃത്തിയാക്കിയിരിക്കണം.

Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ

ചെറുചൂടോടു കൂടി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് മഴക്കാലത്ത് ആരോഗ്യകരം. മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കണം. പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക.  എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് നല്ലത്. കൃത്യമായ സമയത്ത് വൈദ്യസഹായം നേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

മഴക്കാലത്ത് വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധിക്കണം. നനഞ്ഞ വസ്ത്രങ്ങൾ കൂടുതൽ സമയം ധരിക്കാൻ പാടില്ല, ഇത് ആരോഗ്യപ്രശ്ങ്ങൾക്ക് കാരണമാകും, മഴക്കാലത്ത് കട്ടികുറഞ്ഞതും ഉണങ്ങാൻ എളുപ്പമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

Story Highlights: Basic Precautions to Stay Healthy During Rainy Season