‘ദി കോച്ച്’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അംബിക റാവു; ഫെഫ്ക പങ്കുവെച്ച കുറിപ്പ്
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അന്തരിച്ച നടി അംബിക റാവുവിനെ മലയാളികൾക്ക് പരിചയമെങ്കിലും രണ്ടു പതിറ്റാണ്ടായി മലയാള സിനിമയിൽ വ്യത്യസ്ത റോളുകളിൽ സജീവമായിരുന്നു നടി. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇപ്പോഴിതാ, വ്യത്യസ്ത മേഖലകളിൽ തിളങ്ങിയിരുന്ന അംബിക റാവുവിനെക്കുറിച്ച് ഫെഫ്ക പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.
ഫെഫ്കയുടെ കുറിപ്പ്;
ഏകദേശം 20 വർഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു അന്തരിച്ചു. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അംഗമാണ്. പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട് പ്രമുഖ സംവിധായകർക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5 സുന്ദരികൾ, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവർത്തിച്ചു.
Read Also: ‘ഇത് ഫോട്ടോവാ, കണ്ണാടി മാതിരിയാ?’- സോഷ്യലിടങ്ങളിൽ ചിരിപടർത്തി ഒരു കുഞ്ഞുമിടുക്കിയുടെ സംശയങ്ങൾ
“ദി കോച്ച്” എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. അന്യഭാഷാ നടികൾക്ക് മലയാളം ഡൈലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുക്കയാണു പ്രധാന ഉദ്യമം. ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം, ക്ലസ്മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് & പെപ്പർ അനുരാഗ കരിക്കിന് വെള്ളം, വൈറസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്‍. കഥാപാത്രം അടുത്ത കാലത്ത് അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷമാണ്. പ്രിയ അംഗത്തിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ
Story highlights- fefka about ambika rao