അടുക്കളയിൽ പാചകത്തിനിടയിൽ പാടിയ പാട്ട് ഹിറ്റ്; 20 മില്യൺ കാഴ്ചകൾ നേടിയ വിഡിയോ

June 14, 2022

കണ്ണടച്ചുതുറക്കുമ്പോൾ താരമാകുന്നവർ എന്ന് കേട്ടിട്ടില്ലേ. അങ്ങനെ ജീവിതം മാറിമറിഞ്ഞവർ ഒട്ടേറെയുണ്ട്. ഇപ്പോഴിതാ, അടുക്കളയിൽ പാചകത്തിനിടെ പാടിയ ഗാനത്തിലൂടെ ഒരു പെൺകുട്ടി താരമായിരിക്കുകയാണ്. പസൂരി എന്ന പാക്കിസ്ഥാൻ ഗാനം ആണ് ഈ പെൺകുട്ടി ആലപിക്കുന്നത്. നിരവധി ആളുകളുടെ ഹൃദയം കീഴടക്കിയ ഗാനമാണിത്.

പാചകത്തിനിടയിൽ വളരെ അസാധാരണമായി ആലപിക്കുകയാണ് ഈ മിടുക്കി. മറ്റു സംഗീതോപകരണങ്ങളുടെ അകമ്പടി ഇല്ല എന്നതും പ്രത്യേകതയാണ്. എന്നാൽ പാടുന്ന ആൾ അത്ര ചില്ലറക്കാരിയല്ല. മുംബൈയിൽ നിന്നുള്ള ഗായിക ശാലിനി ദുബെയാണ് പസൂരി പാടുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ ശാലിനിക്ക് 64.4k ഫോളോവേഴ്‌സ് ഉണ്ട്. മാത്രമല്ല, പസൂരി പാടുന്ന വിഡിയോ 20 ദശലക്ഷത്തിലധികം വ്യൂസ് നേടി. അടുക്കളയാണ് ശാലിനിക്ക് പാടാൻ ഏറ്റവും ഇഷ്ടപ്പെട്ട ഇടം. അതുകൊണ്ടുതന്നെ അടുക്കളയിൽ നിന്നാണ് എല്ലാ പാട്ടുകളും ശാലിനി പാടുന്നത്.

Read Also: ഒടിടി റെക്കോർഡുകൾ തകർക്കാൻ സേതുരാമയ്യർ എത്തി; സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

സമൂഹമാധ്യമങ്ങളിൽ ശാലിനിയുടെ ശബ്ദത്തെയും ആലാപന വൈദഗ്ധ്യത്തെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാൽ സമ്പന്നമാണ്. അതേസമയം, ചില പാട്ടുകളും പാട്ടുകാരും ആളുകളുടെ ഹൃദയത്തിൽ ഇടം നേടുന്നത് വളരെപെട്ടെന്നാണ്. ചില പാട്ടുകൾ വേഗത്തിൽ ഹൃദയതാളങ്ങൾ കീഴടക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഭരിച്ചുകൊണ്ടിരുന്ന ഗാനമാണ് കച്ചാ ബദാം. ഭൂപൻ ഭട്യാകർ എന്ന വഴിയോരക്കച്ചവടക്കാരൻ പാടി ഹിറ്റാക്കിയ ഗാനത്തെ ഏറ്റെടുത്ത് പാടിയവരും അതിന് ചുവടുവയ്ക്കുന്നവരുമായി സോഷ്യൽ ഇടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കച്ചാ ബദാം തരംഗമാണ്. 

Story highlights- Girl sings Pasoori while cooking in the kitchen