ഒരുമിച്ച് പിറന്നത് ഒരു മില്യണിലധികം തവളകൾ; അപൂർവ്വമായ കാഴ്ച

June 18, 2022

സോഷ്യൽ മീഡിയ ജനപ്രിയമായതോടെ ദിവസവും രസകരമായ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ കൗതുകമാകുകയാണ് ഒരു വിഡിയോ. ഒരു മില്യണിലധികം തവളക്കുഞ്ഞുങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കൗതുകക്കാഴ്ചയായി മാറുന്നത്. അതേസമയം തവളയുടെ മുട്ടകൾ വെള്ളത്തിലേക്ക് ഇടുന്നത് മുതൽ അവ വിരിഞ്ഞിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്. ടിക് ടോക് വിഡിയോയായി യുവാവ് പങ്കുവെച്ച വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. തീർത്തും അപൂർവമായൊരു കാഴ്ചയാണിത്.

അതേസമയം ഈ യുവാവ് പങ്കുവയ്ക്കുന്ന വിഡിയോയിൽ പതിനാല് ലക്ഷത്തോളം തവള മുട്ടകൾ യുവാവ് ശേഖരിച്ചതായി പറയുന്നുണ്ട്. ഇവ യുവാവിന്റെ വീടിന്റെ പിൻഭാഗത്ത് ഉള്ള തടാകത്തിൽ നിക്ഷേപിക്കുകയും പിന്നീട് അവ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞതുമാണ് വിഡിയോയിൽ ഉള്ളത്. അതേസമയം ഏകദേശം 95 ഓളം ദിവസങ്ങൾക്ക് ശേഷമാണ് ഈ മുട്ടകൾ വിരിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്. അതേസമയം വീടിന്റെ പിൻഭാഗത്തുള്ള തടാകത്തിലായതിനാൽ ഇപ്പോൾ ആ പ്രദേശം മുഴുവൻ തവളകൾ ആണെന്നും ഇനിയും തവള മുട്ടകൾ വിരിയാൻ ഉണ്ടെന്നും പറയുന്നുണ്ട് ഈ യുവാവ്.

Read also: ഒന്നുരിയാടാൻ കൊതിയായി… ചിത്രാമ്മയുടെ ശബ്ദത്തിൽ പിറന്ന എസ് പി വെങ്കടേഷ് മാജിക്കുമായി കുഞ്ഞുഗായിക ശ്രീനന്ദ

എന്തായാലും യുവാവ് പങ്കുവെച്ച വിഡിയോയിൽ ലക്ഷക്കണക്കിന് തവളക്കുഞ്ഞുങ്ങളെ കാണാൻ സാധിക്കുന്നുണ്ട്. ഇതൊരു അപൂർവ കാഴ്ചയാണ് എന്നാണ് ഈ വിഡിയോ കണുന്നവർ മുഴുവൻ പറയുന്നത്. അതേസമയം നേരത്തെ ഓസ്‌ട്രേലിയയിലെ ക്രിസ്‌മസ്‌ ദ്വീപിൽ വിരിഞ്ഞ ചുവന്ന ഞണ്ടുകളുടെ ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ കൗതുകം നിറച്ചിരുന്നു. പ്രജനനത്തിനായി സമുദ്രത്തിലേക്ക് നീങ്ങുന്ന ലക്ഷക്കണക്കിന് ഞണ്ടുകളെയാണ് ഇവിടെ കണ്ടത്. ഞണ്ടുകളുടെ സുരക്ഷിതത്വവും മറ്റും കണക്കിലെടുത്ത് ഇവയ്ക്ക് കടന്നുപോകുന്നതിനായി തുരങ്കങ്ങളും പാലങ്ങളും വരെ നിർമിച്ചിട്ടുണ്ട്.

story highlights: Internet shocked seeing one million frog video