സുന്ദരിയേ സുന്ദരിയേ…മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ഗാനവുമായി കൃഷ്ണജിത്ത്

June 18, 2022

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനവുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ എത്തുകയാണ് കൊച്ചുഗായകൻ കൃഷ്ണജിത്ത്. ഗംഭീരമായ ആലാപനം കൊണ്ട് ഓരോ തവണയും വേദിയുടെ കൈയടി ഏറ്റുവാങ്ങുന്ന ഗായകനാണ് കൃഷ്ണജിത്ത്. ഇത്തവണ ‘സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
മഞ്ചൾമണം പൂസി വരും മാർകഴി തൻ പൈങ്കിളിയേ…’ എന്ന ഗാനമാണ് കൃഷ്ണജിത്ത് ആലപിക്കുന്നത്. ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ ഗാനം ചിത്രത്തിന് വേണ്ടി ആലപിച്ചത് കെ ജെ യേശുദാസ്, സുജാത മോഹൻ, പുഷ്പവനം കുപ്പുസ്വാമി എന്നിവർ ചേർന്നാണ്. സിനിമയ്ക്ക് വേണ്ടി മൂന്ന് പേര് ചേർന്നാലപിച്ച ഗാനം ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ ഒറ്റയ്ക്ക് പാടി വിസ്‍മയിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.

അതിമനോഹരമായ ആലാപനത്തിനൊപ്പം നൃത്തം ചെയ്തും വേദിയെ കൂടുതൽ ആവേശഭരിതമാക്കുന്നുണ്ട് ഈ കുരുന്ന് ഗായകൻ. ഓരോ തവണയും പാട്ട് പാടാൻ എത്തി അതിശയപ്പിക്കുന്ന ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയം കവരുന്ന മികച്ച പാട്ടുകാരനാണ് കൃഷ്ണജിത്ത്. ഇത്തവണയും പാട്ട് പാടി വേദിയെ വിസ്‍മയിപ്പിക്കുകയാണ് ഈ മിടുക്കൻ. മലയാളികൾ എക്കാലവും കേൾക്കാൻ കൊതിക്കുന്ന ഗാനം. അതിന്റെ ഭംഗി ഒട്ടും ചോരാതെ മനോഹരമായ ശബ്ദത്തിൽ പാടി വേദിയിലെത്തിച്ച ഈ കുരുന്നിന് ടോപ് സിംഗറിലെ ജഡ്ജസ് അടക്കം നിറഞ്ഞ കൈയടിയാണ് നൽകിയത്.

Read also: ഒന്നുരിയാടാൻ കൊതിയായി… ചിത്രാമ്മയുടെ ശബ്ദത്തിൽ പിറന്ന എസ് പി വെങ്കടേഷ് മാജിക്കുമായി കുഞ്ഞുഗായിക ശ്രീനന്ദ

അതേസമയം പാട്ട് പ്രേമികൾ എക്കാലത്തും ഹൃദയത്തിലേറ്റിയ ഗാനങ്ങളുമായാണ് ഈ കുരുന്ന് ഗായകർ വേദിയിൽ എത്താറുള്ളത്. മലയാളത്തിലെ എവർഗ്രീൻ ഗാനങ്ങൾ ഈ കുരുന്നുകൾ ആലപിക്കുമ്പോൾ പഴമയിലേക്ക് ഒരു പുത്തൻ ഉണർവോടെ ഓർമകളെ മടക്കിയയാക്കാൻ ആസ്വാദകർക്കും സാധിക്കുന്നു. ഇത്തവണയും അത്തരമൊരു അനുഭൂതിയാണ് ഈ കൊച്ചു ഗായകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

story highlights: Krishnajith gets big round of applause for evergreen malayalam song