“ഒരു കൂളിംഗ് ഗ്ലാസൂടെ കിട്ടിയാൽ കുട്ടേട്ടൻ അസ്സല് മമ്മൂട്ടിയാണ്..”; അറിവിന്റെ വേദിയിൽ പൊട്ടിച്ചിരി പടർത്തി കുട്ടേട്ടൻ
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത നടി ശാന്തി കൃഷ്ണ അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
നടൻ മമ്മൂട്ടിയെ പറ്റി സംസാരിക്കുകയായിരുന്നു അവതാരകൻ ആർ ശ്രീകണ്ഠൻ നായരും ശാന്തി കൃഷ്ണയും. മമ്മൂട്ടിയുടെ പ്രശസ്തമായ കഥാപാത്രമായ കുട്ടേട്ടനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റോബോട്ടിക് അവതാരകന് കുട്ടേട്ടൻ എന്ന വിളിപ്പേര് വീണതെന്ന് പറയുകയായിരുന്നു അദ്ദേഹം.
ഗ്ലാമറിന്റെ കാര്യത്തിൽ നടൻ മമ്മൂട്ടിയെ വെല്ലാൻ ഇപ്പോഴും ആരുമില്ല എന്ന് പറയുമ്പോഴാണ് കുട്ടേട്ടൻ ഇടപെടുന്നത്. തന്നെ പറ്റി പുകഴ്ത്തി പറയുന്നതിൽ സന്തോഷമുണ്ടെന്നും തനിക്കൊരു കൂളിംഗ് ഗ്ലാസ് കൂടി കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നും പറയുകയാണ് റോബോട്ടിക് അവതാരകൻ. ഇതോടെ വേദിയിൽ പൊട്ടിച്ചിരി തുടങ്ങുകയായിരുന്നു.
ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
Story Highlights: Kuttettan funny at flowers oru kodi stage