“ഒരുപാട് ആസ്വദിച്ച് ചെയ്‌ത സിനിമയായിരുന്നു അത്..”; നിവിൻ പോളിയുടെ ‘ലവ് ആക്ഷൻ ഡ്രാമ’ ചിത്രത്തിൽ അഭിനയിച്ചതിന്റെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ

June 7, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും അറിവിന്റെ വേദിയിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ പ്രമുഖ നടിയായ മല്ലിക സുകുമാരനാണ് അറിവിന്റെ വേദിയിൽ അതിഥിയായി എത്തിയിട്ടുള്ളത്.

പ്രശസ്‌ത നടന്മാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെ അമ്മയും മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായിരുന്ന സുകുമാരന്റെ സഹധർമ്മിണിയുമായ മല്ലിക സുകുമാരൻ മികച്ച ഒരു നടി കൂടിയാണ്. വളരെ മികച്ച കുറെയേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച മല്ലിക സുകുമാരൻ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. മല്ലിക സുകുമാരൻ അറിവിന്റെ വേദിയിലെത്തിയ ഒരു എപ്പിസോഡാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത്‌ നിവിൻ പോളിയും നയൻ താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ രസകരമായ ഓർമ്മകൾ വേദിയിൽ ഓർത്തെടുക്കുകയാണ് താരം. മികച്ച ഒരു പിടി ഓർമ്മകൾ തന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’ എന്നും ഒരുപാട് ആസ്വദിച്ചാണ് പുതുതലമുറയിലെ നടന്മാരായ നിവിൻ പോളിയുടെയും അജു വർഗീസിന്റെയുമൊക്കെ കൂടെ അഭിനയിച്ചതെന്നും പറയുകയാണ് മല്ലിക സുകുമാരൻ.

Read More: “അതൊരു വലിയ അനുഗ്രഹമാണ്..”; മോഹൻലാലിന് വേണ്ടി പാടിയ ഹിറ്റ് ഗാനങ്ങളെ പറ്റി വാചാലനായി എം ജി ശ്രീകുമാർ

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Mallika sukumaran shares her experience working in love action drama