കുടുംബത്തെ സഹായിക്കാൻ പഠനം അവസാനിപ്പിച്ച് ജോലിക്കിറങ്ങി; 37 വർഷങ്ങൾക്ക് ശേഷം പത്താം ക്ലാസ് പരീക്ഷ പാസായി ഒരു അമ്മ- പ്രചോദിപ്പിക്കുന്ന അനുഭവം

June 23, 2022


പ്രായം ഒന്നിന്റെയും അതിരല്ല എന്ന് തെളിയിച്ചിട്ടുള്ള ഒട്ടേറെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അറിവുകൾ നേടുക എന്നത് ഒരു ചെറിയ കാര്യമല്ല. ഏതുപ്രായത്തിലായാലും അതിനു വളരെയധികം പ്രസക്തിയുണ്ട്. കേരളത്തിൽ തന്നെ സാക്ഷരതാ മിഷന്റെ ഭാഗമായി നൂറാം വയസിലും അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർ ധാരാളമാണ്. ഇപ്പോഴിതാ, പഠനം അവസാനിപ്പിച്ച് 37 വർഷങ്ങൾക്ക് ശേഷം പഠനം പൂർത്തിയാക്കിയിരിക്കുകയാണ് ഒരു അമ്മ.

മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം പത്താം ക്ലാസ് പരീക്ഷ പാസായ ഈ അമ്മ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്.16 വയസ്സുള്ളപ്പോൾ പിതാവിന്റെ വിയോഗത്തെത്തുടർന്ന് കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി ഇവർക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. പ്രസാദ് ജംബലെ എന്ന യുവാവ് തന്റെ ‘അമ്മ പഠനം പൂർത്തിയാക്കിയതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വർഷം പ്രസാദിന്റെ അമ്മ ഒരു ചെറിയ ജോലിക്കായി സർക്കാർ സ്‌കൂളിൽ എത്തിയപ്പോൾ ഒരു അധ്യാപിക വിദ്യാഭ്യാസനിലയെ കുറിച്ച് അന്വേഷിച്ചു. എന്നാൽ പത്താം ക്ലാസ് പൂർത്തിയാക്കിയിട്ടിയില്ലെന്നത് ഒരു കുറവല്ലെന്നും രാത്രികാലങ്ങളിൽ സ്കൂളിൽ പഠിച്ച് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്പ രീക്ഷ പൂർത്തിയാക്കാൻ മഹാരാഷ്ട്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് അധ്യാപിക അറിയിച്ചതോടെ അവരുടെ ലക്ഷ്യംവിദ്യാഭ്യാസമായി.

2021ൽ ഈ ‘അമ്മ പഠനലോകത്തേക്ക് മടങ്ങി. ഒരുമാസത്തോളം അവർ അയർലണ്ടിലുള്ള മകനിൽ നിന്നും ഒപ്പമുള്ള ഭർത്താവിൽ നിന്നും ഇളയ മകനിൽനിന്നും ഇത് മറച്ചുവെച്ചു. മകൻ ഇന്ത്യൻ സമയമനുസരിച്ച് രാത്രിയിൽ വിളിക്കുമ്പോഴെല്ലാം എവിടെയാണെന്ന് ചോദിക്കുമ്പോൾ നടക്കാൻ പോയി എന്നാണ് ‘അമ്മ മറുപടി പറഞ്ഞിരുന്നത്.

അമ്മയുടെ നൈറ്റ് സ്‌കൂൾ ക്ലാസുകളെ കുറിച്ച് പ്രസാദ് അടുത്തിടെയാണ് അറിഞ്ഞത്. ‘എസ്എസ്‌സി പാഠ്യപദ്ധതിയിൽ നിന്ന് എല്ലാ പാഠങ്ങളും പഠിച്ച് തുടങ്ങി, ഒരു ദിവസം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ, അവർ തന്റെ നോട്ട്ബുക്ക് എനിക്ക് കാണിച്ചു, ബീജഗണിതത്തിലും ഇംഗ്ലീഷിലും ‘അമ്മ എത്ര മിടുക്കിയാണെന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. വിദ്യാഭ്യാസം ഉപേക്ഷിച്ച ഒരുകൂട്ടം ആളുകൾ ഇപ്പോൾ എങ്ങനെ ആഘോഷിക്കപ്പെടുന്നു..’- പ്രസാദ് കുറിക്കുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും അമ്മയ്ക്ക് എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു, മാത്രമല്ല, ആ ബാച്ചിലെ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു.- മകൻ അഭിമാനത്തോടെ പറയുന്നു.

Read Also: ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

അതേസമയം, കേരളത്തിൽ 104-ാം വയസിൽ സാക്ഷരതാ പരീക്ഷയിൽ തിളങ്ങുന്ന വിജയവുമായി കൈയടി നേടിയിരുന്നു കോട്ടയം സ്വദേശിനി കുട്ടിയമ്മ. സാക്ഷരതാ പരീക്ഷയിൽ 100 ൽ 89 മാർക്കാണ് കോട്ടയം അയർക്കുന്നം പഞ്ചായത്തിൽ നടത്തിയ സാക്ഷരതാ പരീക്ഷയിൽ കുട്ടിയമ്മ നേടിയത്. നാലാം തരം തുല്യതാ പരീക്ഷയെഴുതാനുള്ള യോഗ്യതയും ഇതോടെ കുട്ടിയമ്മ നേടിയിരുന്നു.

Story highlights- lady clears Class 10 exams 37 years after quitting education