പരിക്കേറ്റ കാലിൽ ബാൻഡേജ് ഇടുമ്പോൾ പുഞ്ചിരിയോടെ ആ കുഞ്ഞു പെൺകുട്ടി പാടി, യുക്രേനിയൻ ദേശീയ ഗാനം- വിഡിയോ
ഹൃദ്യമായ ഒട്ടേറെ കാഴ്ചകളിലൂടെയാണ് ദിവസവും നമ്മൾ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളുടെ വളർച്ച ലോകത്തെവിടെയുമുള്ള സംഭവങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. പരിക്കേറ്റ യുക്രേനിയൻ പെൺകുട്ടി തന്റെ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുന്നതിന്റെ ഹൃദയസ്പർശിയായ വിഡിയോ വൈറലാകുന്നു.
‘ഷെ നീ വ്മെർല യുക്രെയ്ന’ എന്ന ഗാനം പെൺകുട്ടി പാടുന്നത് ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആശുപത്രിയിൽ നഴ്സുമാർ അവളുടെ പരിക്കേറ്റ കാലുകൾ ബാൻഡേജിൽ പൊതിയുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് ആ കൊച്ചുപെൺകുട്ടി ദേശീയ ഗാനം പാടുകയാണ്.
‘തകർക്കാനാവില്ല… ഒരു ചെറിയ പെൺകുട്ടി അവളുടെ ബാൻഡേജ് ഇടുമ്പോൾ യുക്രേനിയൻ ഗാനം ആലപിക്കുന്നു’ – ട്വിറ്ററിൽ വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. പെൺകുട്ടിയുടെ ധീരതയും തകർക്കാനാകാത്ത മനോഭാവവും എല്ലാവരെയും വളരെയധികം സ്വാധീനിച്ചു. കുട്ടിയുടെ മനോധൈര്യമാണ് ശ്രദ്ധേയം.
Unbreakable…🇺🇦
— Anton Gerashchenko (@Gerashchenko_en) June 29, 2022
A little girl sings Ukrainian anthem while she getting her bandages.
📹: Viktor Pashula#UkraineRussiaWar #russiaisaterrorisstate #StopRussia pic.twitter.com/BBvlxWmcIp
യുക്രൈനിലെ രൂക്ഷമായിരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉള്ളുതൊടുന്ന ഇത്തരം ധാരാളം അനുഭവ കഥകൾ ആളുകളിലേക്ക് എത്തിയിരുന്നു. യുദ്ധം നിർത്തു എന്ന് ലോകത്തോട് അപേക്ഷിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ വളരെയധികം ശ്രദ്ധേയമായിരുന്നു.
ബ്രിറ്റികിറ്റി എന്നുപേരുള്ള ഒരു അക്കൗണ്ട് പങ്കിട്ട വിഡിയോയിലാണ് ലില്ലി എന്ന പെൺകുട്ടി സന്ദേശവുമായി എത്തിയത്. ‘എനിക്ക് ഭൂമിയിൽ സമാധാനം വേണം. ഭൂമിയുടെ കഷണങ്ങളല്ല വേണ്ടത്’- ലിലി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയ ഈ ശക്തമായ സന്ദേശം ലില്ലി എന്ന പെൺകുട്ടിയുടേതാണ്. യുക്രേനിയൻ യുദ്ധം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് ലില്ലി ആവശ്യപ്പെടുന്നത് കാണാം.
Story highlights- Little girl sings Ukraine’s national anthem while getting bandaged