അസാധ്യ ആലാപനവും രസകരമായ മുഖഭാവങ്ങളുമായി ഒരു കുഞ്ഞു ഗായിക- സോഷ്യൽ ഇടങ്ങളിൽ തരംഗമായ പാട്ട്
ചിലർ പരിശ്രമത്തിലൂടെ കഴിവുകൾ ആർജ്ജിച്ചെടുക്കുന്നു, ചിലർക്ക് സ്വായത്തമായ കഴിവുകൾ ഉണ്ടാകും. ജന്മസിദ്ധമായ കഴിവുകൾക്ക് ഒരു പ്രത്യേകതയുണ്ട്. കഴിവുള്ളയാൾക്ക് അതെത്ര മനോഹരമാണെന്നു അറിയില്ലായിരിക്കും. അനായാസമായി അവർ ചെയ്യുന്നകാര്യങ്ങൾ മറ്റുള്ളവർക്ക് അത്ഭുതമാണെന്നും അവർ അറിയാൻ സാധ്യത കുറവാണ്.
പാടാനായി അങ്ങനെ ജന്മസിദ്ധമായ കഴിവ് ലഭിച്ച ഒരു പെൺകുട്ടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. വളരെ അനായാസേനയാണ് കുട്ടി പാടുന്നത്. മലയാളികളുടെ പ്രിയ ഗാനമായ ‘അനുരാഗിണി ഇതായെൻ’ എന്ന സുന്ദര ഗാനമാണ് കുട്ടി പാടുന്നത്. പാട്ടിനൊപ്പം രസകരമായ മുഖഭാവങ്ങൾകൂടി ചേരുമ്പോൾ കാണാനും വേറിട്ടൊരു രസമാണ്.
ചില പാട്ടുകൾ അങ്ങനെയാണ് ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലും. വരികളിലെ മനോഹാരിതയും ആലാപനത്തിലെ ഭംഗിയുമാണ് പാട്ടുകളെ ഹൃദയത്തോട് അടുപ്പിക്കുന്നത്. നിഷ്കളങ്കമായ ആലാപനംകൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്നു ഈ കൊച്ചുപാട്ടുകാരി.
ആരും കേട്ടിരുന്നുപോകുന്ന ഗാന വൈഭവമാണ് ഈ പെൺകുട്ടിയുടേത്. നിരവധി ആളുകളാണ് ഈ പെൺകുട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മൂന്നു വയസ്സിലധികം പ്രായം കുട്ടിക്ക് തോന്നുന്നുമില്ല. പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെങ്കിലും അവര്‍ണ്ണനീയമായ ഈ ഗാനാലാപനത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മികച്ച അഭിപ്രായങ്ങളാണ് കൊച്ചുമിടുക്കിയുടെ ആലാപനത്തിന് ലഭിക്കുന്നതും.
Read Also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ
കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍. ഏതാനും നാളുകൾക്ക് മുൻപ് മനോഹരമായ ഒരു പാട്ടു പാടിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു ഒരു കുഞ്ഞുവാവ. സംഗീത റാണി ലതാ മങ്കേഷ്കര്‍ പാടി അനശ്വരമാക്കിയ ‘ലഗ് ജാ ഗലേ സേ…’ എന്ന ഗാനമാണ് ഈ കുരുന്ന് അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ‘വോ കോന്‍ ഥി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
Story highlights- little girls amazing talent