14 അടി ദൂരത്തിൽ വാഷിംഗ് മെഷീൻ വലിച്ചെറിഞ്ഞ് യുവാവ്- അമ്പരപ്പിക്കുന്ന കാഴ്ച
വ്യത്യസ്തതരം കഴിവുകളിലൂടെ റെക്കോർഡുകൾ നേടുന്നവർ ധാരാളമാണ്. ശാരീരികമായ ബലമുപയോഗിച്ച് വേറിട്ട പ്രകടന്നാണ് നടത്തി താരമായവരിലേക്ക് ചേർക്കപ്പെടുകയാണ് സ്വീഡിഷ് പൗരനായ ജോഹാൻ എസ്പെൻക്രോണയുടെ പേരും. 14 അടി 7.2 ഇഞ്ച് ദൂരത്തേക്ക് വാഷിംഗ് മെഷീൻ എറിഞ്ഞാണ് ഇദ്ദേഹം റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്.
മിലാനിലെ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഷോയിലാണ് ശക്തികൊണ്ട് ജോഹാൻ വിജയം രചിച്ചിരിക്കുന്നത്. റെക്കോർഡിൽ ജോഹാൻ തന്റെ ഡച്ച് എതിരാളിയായ കെൽവിൻ ഡി റൂയിറ്ററിനെ തലനാരിഴയ്ക്കാണ് തകർത്തത്. ലിത്വാനിയൻ വംശജൻ സിദ്രുനാസ് സവിക്കാസ് സ്ഥാപിച്ച 13 അടി 6.6 ഇഞ്ച് ലോക റെക്കോർഡ് ആണ് ഇദ്ദേഹം മറികടന്നത്. ടിവി ഷോയുടെ സെറ്റിൽ വാഷിംഗ് മെഷീനുകൾ മാറിമാറി എറിഞ്ഞാണ് റെക്കോർഡ് സ്ഥിരീകരിച്ചത്.
എന്തായാലും ഈ അസാധാരണമായ റെക്കോർഡിന്റെ കൗതുകം ശ്രദ്ധനേടുകയാണ്. അതോടൊപ്പം തന്നെ ഇത്തരത്തിൽ മറ്റൊരു റെക്കോർഡും ശ്രദ്ധനേടിയിരുന്നു. ഒരു പേപ്പർ വിമാനത്തിന്റെ ഏറ്റവും ദൂരെയുള്ള പറക്കൽ ആയിരുന്നു ഇത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ദക്ഷിണ കൊറിയയിൽ 252 അടിയും 7 ഇഞ്ചും ദൂരത്തേക്ക് പേപ്പർ വിമാനം പറത്തി എയർക്രാഫ്റ്റ് പ്രേമികളായ മൂന്നുപേരായിരുന്നു റെക്കോർഡ് സ്ഥാപിച്ചത്. ദക്ഷിണ കൊറിയൻ വംശജരായ കിം ക്യൂ ടെയും ഷിൻ മൂ ജൂണും മലേഷ്യൻ വംശജനായ ചീ യി ജിയാനുമാണ് പേപ്പർ വിമാനത്തിന്റെ രൂപകൽപ്പന ചെയ്യുകയും എറിഞ്ഞ് റെക്കോർഡ് നേടുകയും ചെയ്തത്.
Story highlights- man throws washing machine