മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിവാഹസദ്യ വിളമ്പി മഞ്ജരി- വിഡിയോ

June 24, 2022

വിവാഹദിനം വേറിട്ടതാക്കാൻ ശ്രമിക്കുന്നവരാണ് അധികവും. ക്ഷണക്കത്തിൽ തുടങ്ങി ചടങ്ങുകളിൽ പോലും ഈ വ്യത്യസ്തത കാണാം. എന്നാൽ ഇക്കാര്യത്തിൽ ഗായിക മഞ്ജരി വേറിട്ടുനിൽക്കുകയാണ്. വിവാഹദിനത്തിൽ മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കൊപ്പമാണ് മഞ്ജരിയും ഭർത്താവും സദ്യ കഴിച്ചത്.

മാത്രമല്ല, സദ്യ വിളമ്പിനൽകിയതും ഇരുവരും ചേർന്നാണ്. സന്തോഷത്തോടെ ഈ കുരുന്നുകൾ ഭക്ഷണം സ്വീകരിക്കുന്ന കാഴ്ച വളരെ ഹൃദ്യമാണ്. ബാല്യകാല സുഹൃത്ത് ജെറിൻ ആണ് മഞ്ജരിയെ വിവാഹം ചെയ്തത്. പത്തനംതിട്ട സ്വദേശിയായ ജെറിൻ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ആണ്.

സത്യൻ അന്തിക്കാട് ചിത്രമായ ‘അച്ചുവിന്റെ അമ്മ’യിലൂടെ ഇളയരാജയാണ് മഞ്ജരിയെ സംഗീത ലോകത്തേക്ക് എത്തിച്ചത്. മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജരിക്ക് കുറഞ്ഞ സമയത്തിനുള്ളിൽ സാധിച്ചിരുന്നു. സിനിമാ ഗാനങ്ങൾക്ക് പുറമെ ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. അഞ്ഞൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും നിരവധി ആൽബങ്ങളും മഞ്ജരി പാടി. ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി.

അതേസമയം, അടുത്തിടെ നടി റേബ മോണിക്കയുടെ വിവാഹവും ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. റേബയുടെ ഭർത്താവിന്റെ മാതാപിതാക്കളാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച് 22 നിർധന യുവതികളുടെ വിവാഹവും നടത്തിയത്.

Read also: അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം

സ്ത്രീധനത്തിന് എതിരെയാണ് ഈ സമൂഹവിവാഹം എന്നാണ് വ്യവസായിയായ ജോസഫ് ഫ്രാൻസീസ് പറഞ്ഞത്. അതേസമയം വിവിധ ഗോത്ര വിഭാഗത്തിൽ പെട്ട പത്ത് പേരുടേതടക്കം 22 പേരുടെ വിവാഹമാണ് ഈ വേദിയിൽ നടന്നത്. മക്കളുടെ സത്കാരവേദിയിൽ വിവാഹം നടത്തിയ പാവപ്പെട്ട കുടുംബത്തിലെ ആളുകൾക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകിയാണ് ജോസഫ് ഫ്രാൻസിസും കുടുംബവും നടത്തിയ നൽകിയത്. ഒപ്പം വിവാഹച്ചടങ്ങളിൽ പങ്കെടുക്കുന്നതിനായി 2500 ലധികം ആളുകളും എത്തിയിരുന്നു.

Story highlights- manjari’s Wedding celebration for students at Magic Planet