‘അമ്മ’യെന്ന് പഠിപ്പിച്ച് മേഘ്‌ന, ‘അപ്പ’ എന്ന് വിളിച്ച് റായൻ; കുരുന്നിന് നിറയെ സ്നേഹമറിയിച്ച് ആരാധകർ

June 16, 2022

മകൻ റായന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള ചലച്ചിത്രതാരാണ് മേഘ്‌ന രാജ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് മേഘ്‌ന പങ്കുവെച്ച മകൻ റായൻ രാജിന്റെ ഏറ്റവും പുതിയ വിഡിയോ. മകനെ അമ്മയെന്ന് വിളിക്കാൻ പഠിപ്പിക്കുകയാണ് മേഘ്‌ന. ആദ്യം മൂന്ന് തവണ മേഘ്ന പറഞ്ഞതാവർത്തിച്ച് അമ്മായെന്ന് പറയുന്ന കുരുന്ന് പിന്നീട് ‘അമ്മ എന്ന് പറഞ്ഞുനല്കിയപ്പോൾ അപ്പ എന്ന് പറയുന്നതാണ് വിഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയാണ് സ്നേഹമറിയിച്ചുകൊണ്ട് നിരവധി ആരാധകരുമെത്തുന്നുണ്ട്.

തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമായിരുന്നു മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്.

ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ചിരഞ്ജീവി സർജയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് മലയാള താരങ്ങളും രംഗത്ത് എത്തിയിരുന്നു. അതേസമയം മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്‌ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read also: കാക്കേ ഇങ്ങോട്ട് ഇറങ്ങ്, നിന്റെ തൂവൽ ഒരെണ്ണം ചാടി പോയി.. ഇന്നാ ഇതെടുത്തോ; നിഷ്കളങ്കതയും കുസൃതിയും നിറച്ച് കുരുന്നുകളുടെ വിഡിയോ

അതേസമയം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മേഘ്‌ന രാജ്. ‘ശബ്‍ദ’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. മേഘ്‌നയ്ക്ക് കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്ത ഇരുവുഡെല്ലവ ബിട്ടു എന്ന ചിത്രത്തിന്റെ ടീമിനൊപ്പമാണ് മേഘ്‌ന വീണ്ടും അഭിനയിക്കുന്നത്. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‌ന തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. അതേസമയം താരത്തിന്റെ തിരിച്ചവരവിനെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകരും സ്വീകരിക്കുന്നത്.

Story highlights: Meghana Raj Shares A Cute Video of her son