‘ഇതാണ് നാഡീശുദ്ധി പ്രാണായാമം’- പാട്ടുവേദിയിൽ യോഗാഭ്യാസ ക്ലാസ്സെടുത്ത് മിയക്കുട്ടി
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആലാപന മാധുര്യത്തിലൂടെയും കുറുമ്പിലൂടെയും മനസ് കവരുന്ന കുഞ്ഞു മിടുക്കികളും മിടുക്കന്മാരുമാണ് ഈ പാട്ടുവേദിയുടെ കരുത്ത്. രണ്ടു സീസണുകളിലായി മികച്ച ഒട്ടേറെ ഗായകരെ വാർത്തെടുക്കാൻ ഫ്ളവേഴ്സ് ടോപ് സിംഗറിന് സാധിച്ചു. കുട്ടികളുടെ മധുരാലാപനത്തിലൂടെ മാത്രമല്ല പാട്ടുവേദി ഹൃദയം കവരുന്നത്. കുഞ്ഞു മിടുക്കരുടെ രസകരമായ സംസാരത്തിലൂടെയും കുസൃതികളിലൂടെയുമാണ്.
ഇപ്പോഴിതാ, മിയക്കുട്ടിയുടെ വളരെ രസകരമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. പാട്ടുവേദിയിൽ യോഗാഭ്യാസ ക്ലാസ്സെടുക്കുകയാണ് ഈ കുഞ്ഞു മിടുക്കി. കിളിയെ കിളിയെ എന്ന ഗാനം ആലപിക്കാൻ എത്തിയപ്പോഴാണ് മിയ വിധികർത്താക്കൾക്ക് പ്രാണായാമത്തെ കുറിച്ച് പറഞ്ഞുകൊടുത്തത്. പാട്ടുപാടും മുൻപ് ഈ മിടുക്കി യോഗാഭ്യാസങ്ങൾ വേദിയിൽ കാഴ്ച്ചവെച്ചു.
Read Also: ഉടമയ്ക്കൊപ്പം എല്ലാ സൂം ക്ലാസ്സുകളിലും പങ്കെടുത്തു; വളർത്തുപൂച്ചയ്ക്കും ബിരുദം!
പാട്ടുവേദിയിലെ കുറുമ്പിയാണ് മിയ മെഹക്. ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്.മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
Story highlights- miah mehak’s yoga skills