ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മയിൽ‌പീലി കണ്ണുകൊണ്ട് മയക്കി മിയക്കുട്ടി- വിഡിയോ

August 5, 2022

പാട്ടിന്റെ വർണ കൂടാരം ആണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2. കുരുന്നു ഗായകർ മനോഹരങ്ങളായ ഒട്ടേറെ നിമിഷങ്ങൾ ഈ വേദിയിൽ കാഴ്ചവയ്ക്കാറുണ്ട്. പാട്ടുവേദിയിലെ കുറുമ്പിയാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ ഈ കുട്ടികുറുമ്പി ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.

ഇപ്പോഴിതാ, അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന ഷോയുടെ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയിരിക്കുകയാണ് മിയ മെഹക്. മാപ്പിളപ്പാട്ടിന്റെ ചേലുള്ള മനോഹരമായ ഒരുഗാനവുമായാണ് മിയ എത്തിയത്. ‘മയിൽപ്പീലി കണ്ണുകൊണ്ട്’ എന്ന ഗാനമാണ് ഈ കുഞ്ഞു മിടുക്കി ആലപിച്ചത്. എല്ലാവരുടെയും ഇഷ്ട്ടം കൈവരുകയും ചെയ്തു മിയ ഈ ഗാനത്തിലൂടെ.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മത്സരാർത്ഥിയായ മിയ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ്. ഈ കൊച്ചു ഗായിക തന്റെ ആലാപന വൈദഗ്ദ്ധ്യം കൊണ്ട് ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഇതിനോടകം കീഴടക്കി കഴിഞ്ഞു. പാട്ടിനൊപ്പം രസകരമായ സംസാരവും മിയയെ വേറിട്ട് നിർത്തുന്നു. പാട്ടുവേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് മിയക്കുട്ടി. 

Read Also; ‘മൈക്ക് കയ്യിലുണ്ടല്ലോ, അപ്പോ മൈക്കിൾ ജാക്സൺ തന്നെ..’- ചിരിപടർത്തി ഒരു കുഞ്ഞു മിടുക്കി

ഓരോ പാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട് ഈ മിടുക്കി. ‘ടോപ് സിംഗർ 2’-ലേക്കുള്ള പ്രവേശനത്തോടെ കുഞ്ഞു ഗായിക മിയ എസ്സ മെഹക്ക് മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയായി മാറി. വിധികർത്താവായ എംജി ശ്രീകുമാറുമായുള്ള മിയയുടെ രസകരമായ സംഭാഷണങ്ങൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Story highlights- miah mehak quarter final special