ജോർദാനിൽ നിന്നും മടങ്ങിയെത്തി പൃഥ്വിരാജും കുടുംബവും- സ്വീകരിച്ച് മോഹൻലാലും സുചിത്രയും

June 21, 2022

സിനിമാലോകത്ത് പ്രസിദ്ധമാണ് മോഹൻലാലിന്റേയും പൃഥ്വിരാജ് സുകുമാരന്റെയും സൗഹൃദം. പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിന് ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറിൽ നായകനായത് മോഹൻലാൽ ആയിരുന്നു. ബ്രോ ഡാഡിയിലും ആ സൗഹൃദം തുടർന്നു. ഇനി എമ്പുരാൻ എന്ന ചിത്രത്തിൽ വീണ്ടും ഇരുവരും ഒന്നിക്കുന്നുണ്ട്.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ച് കുടുംബസമേതം ഒത്തുചേർന്ന ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്. ജോർദാനിൽ ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി നാട്ടിലേക്ക് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. നടനൊപ്പം കുടുംബവും ഉണ്ടായിരുന്നു. സുചിത്രയും മോഹൻലാലും ഇരുവർക്കും സ്വീകരണവുമൊരുക്കി.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ആദ്യം ചിത്രം ലൂസിഫറിന് ലഭിച്ച അതേ പിന്തുണയാണ് രണ്ടാമത്തെ ചിത്രത്തിനും ലഭിച്ചത്. എന്തായാലും താരത്തിന്റെ പിറന്നാൾ ആശംസ വിഡിയോയും വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Read Also: മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിക്കേണ്ടിവന്നിട്ടുണ്ട്; പ്രവാസ ജീവിതത്തിലെ നോവുന്ന അനുഭവങ്ങൾ പങ്കുവെച്ച് എലിസബത്ത്

അതേസമയം, പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ വലിയ വിജയമായി മാറിയ ചിത്രമാണ് . പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ആരംഭം മുതൽ അവസാനം വരെ ആരാധകരെ പിടിച്ചിരുത്തിയ ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം.

Story highlights- mohanlal and prithviraj family get together