മൃദുല വാര്യർക്കൊപ്പം ഈണത്തിൽ പാടി മകൾ; ഹൃദ്യമായൊരു ആലാപനം

June 3, 2022

മലയാളികളുടെ പ്രിയ ഗായികയാണ് മൃദുല വാര്യർ. റിയാലിറ്റി ഷോയിൽ ആരംഭിച്ച സംഗീത യാത്ര പിന്നണി ഗായികയിൽ എത്തിനിൽക്കുകയാണ്. കളിമണ്ണ് ചിത്രത്തിലെ ലാലീ ലാലീ എന്ന താരാട്ടുപാട്ടാണ്‌ മൃദുല വാര്യർക്ക് പിന്നണി ഗായിക എന്നനിലയിൽ ശ്രദ്ധേയമായ നേട്ടങ്ങളും അംഗീകാരങ്ങളും സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ മൃദുല, ഇപ്പോഴിതാ, മകൾക്കൊപ്പം പാട്ടുമായി എത്തിയിരിക്കുകയാണ്.

മൈത്രേയി വാര്യർ എന്നാണ് മകളുടെ പേര്. ഒരു ഹിറ്റ് ബോളിവുഡ് ഗാനമായ സുബി ഡുബി എന്ന ഗാനമാണ് മൃദുല വാര്യർ മകൾക്കൊപ്പം പാടുന്നത്. മകളേറെ പാടാൻ ആഗ്രഹിച്ച ഗാനമാണ് എന്നും വിഡിയോയ്‌ക്കൊപ്പം മൃദുല കുറിച്ചിരിക്കുന്നു.  പിന്നണി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മൃദുല, സമൂഹമാധ്യമങ്ങളിലും സജീവമാണ്. മുൻപും മകൾക്കൊപ്പമുള്ള വിഡിയോകൾ പതിവായി പങ്കുവയ്ക്കാറുണ്ട് മൃദുല.

പിന്നണിയിലെന്ന പോലെ യൂട്യൂബിലും മൃദുലയുടെ ഗാനങ്ങൾക്ക് ആരാധകരേറെയാണ്. പലപ്പോഴായി പുറത്ത് വിടുന്ന കവർ സോംഗുകളും മൃദുലയുടെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ആയുർവേദ ഡോക്ടറായ അരുൺ വാര്യരാണ് മൃദുലയുടെ ഭർത്താവ്. മൃദുലയുടെ പാട്ടുകൾക്ക് മികച്ച പിന്തുണയാണ് അരുൺ വാര്യർ നൽകുന്നത്.

Read Also: ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ..’- പറയാൻ വാക്കുകളില്ല; അസാധ്യ നൃത്തപ്രകടനവുമായി ഒരു മുത്തശ്ശി

2007-ൽ ബിഗ് ബി എന്ന മലയാളം ചിത്രത്തിലൂടെ പിന്നണി ഗായികയായാണ് മൃദുല തന്റെ കരിയർ ആരംഭിച്ചത്. തമിഴ്, കന്നഡ സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Story highlights- mridula warrior and daughter cover song