പുതുചിത്രം, പുത്തൻ ലുക്ക്; ശ്രദ്ധനേടി നസ്രിയ പങ്കുവെച്ച ചിത്രങ്ങൾ

June 4, 2022

മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികയാണ് നസ്രിയനാസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടി. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. 

 ‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായാണ് നസ്രിയ വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലും ചടങ്ങുകളിലുമെല്ലാം പുത്തൻ ലുക്കുകൾ പരീക്ഷിക്കുകയാണ് നടി. ഇപ്പോഴിതാ, നസ്രിയ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

’നേരം’, ‘വായൈ മൂടി പേസവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിലും മണിയറയിലെ അശോകൻ എന്ന ചിത്രത്തിലുമാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Read Also: ‘സ്‌കൂളിൽ പോകണ്ടേ, എനിക്ക് അമ്മേ കാണാൻ ഒക്കത്തില്ലേ..’- ഒരു രസികൻ കള്ളക്കരച്ചിൽ

അതേസമയം, ‘അണ്ടെ സുന്ദരാനികി’ ജൂൺ പത്തിന് തിയേറ്ററുകളിൽ എത്തും. സുന്ദർ എന്ന യുവാവായി നാനി എത്തുമ്പോൾ ഷീല തോമസായാണ് നസ്രിയ എത്തുന്നത്. ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന ഹിന്ദു കുടുംബത്തിലെ അംഗമാണ് സുന്ദർ. ക്രിസ്ത്യൻ പെൺകുട്ടിയായ ഷീലയുമായി സുന്ദർ പ്രണയത്തിലാകുന്നതും ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- nazriya nazim photoshoot