‘മുൻപേ വായെൻ അൻപേ വാ..’- ഈണത്തിൽ പാടി സനുഷ; ഒപ്പമൊരു ചിരിയും

June 4, 2022

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ നമതൈ’യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ദിലീപിനൊപ്പം മിസ്റ്റർ മരുമകനിലും നായികാവേഷം അവതരിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സനുഷ. 

 അഭിനേത്രി മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് സനുഷ സന്തോഷ്. മുൻപേ വായെൻ അൻപേ വാ.. എന്ന ഗാനമാണ് നടി ആലപിക്കുന്നത്. പാട്ടിനൊപ്പമുള്ള ചിരിയാണ് ഏറ്റവും രസകരവും ശ്രദ്ധേയവും.

Read Also: അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത

അതേസമയം, 2016 ൽ പുറത്തിറങ്ങിയ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ചിത്രമായിരുന്നു സാനുഷയുടെ മലയാളത്തിലെ അവസാന ചിത്രം. കുറച്ചുനാളുകളായി സനുഷ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്.

Read Also: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

അതേസമയം, അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിശേഷം സനുഷ ആദ്യമായി പങ്കുവെച്ചത് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലൂടെയാണ്. പിന്നീട് സ്റ്റാർ മാജിക്കിൽ ഒട്ടേറെ തവണ അതിഥിയായി സനുഷ എത്തി. പാട്ടും നൃത്തവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ.

Story highlights- sanusha sings hit tamil song