‘നമ്മുടെ ദളപതിക്ക് പിറന്നാളാശംസകൾ’; വിജയിക്ക് പിറന്നാൾ ആശംസകളുമായി ഷൈൻ ടോം ചാക്കോ, വൈറലായി നടൻ പങ്കുവെച്ച ചിത്രം

June 22, 2022

തെന്നിന്ത്യ മുഴുവൻ വലിയ ആരാധക വൃന്ദമുള്ള താരമാണ് വിജയ്. സൂപ്പർ താരം രജനീകാന്തിന് ശേഷം ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നടനും വിജയ് തന്നെയാണ്. തന്റേതായ ഒരു അഭിനയ ശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടൻ ഏറ്റവും താരമൂല്യമുള്ള തെന്നിന്ത്യൻ നടൻ കൂടിയാണ്.

ഇപ്പോൾ പിറന്നാൾ നിറവിലാണ് നടൻ വിജയ്. ഇന്ന് തന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടൻ. സിനിമ ഇൻഡസ്ട്രിയിൽ നിന്നും ആരാധകരിൽ നിന്നും നിരവധി പേരാണ് വിജയിക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തിലും വലിയ ആരാധക വൃന്ദമുള്ള താരത്തിന് മലയാള സിനിമയിൽ നിന്നും നിരവധി താരങ്ങൾ ആശംസകൾ നേർന്നിട്ടുണ്ട്.

ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നടൻ ഷൈൻ ടോം ചാക്കോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആശംസയും ചിത്രങ്ങളുമാണ്. ‘നമ്മുടെ എല്ലാം പ്രിയങ്കരനായ ദളപതി നടൻ വിജയിക്ക് പിറന്നാളാശംസകൾ’ എന്നാണ് ഷൈൻ ടോം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. വിജയിക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവെച്ചു. ‘ബീസ്റ്റ്’ എന്ന ചിത്രത്തിൽ ഷൈൻ ടോം വിജയിക്കൊപ്പം അഭിനയിച്ചിരുന്നു.

Read More: ‘വിസിൽ പോട്’, ദളപതിയുടെ ചിത്രത്തിൽ ‘തല’ അതിഥി വേഷത്തിൽ; ആരാധകർ ആവേശത്തിന്റെ കൊടുമുടിയിൽ

അതേ സമയം വിജയ് ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 12 നാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ബീസ്റ്റ് റിലീസിനെത്തിയത്. ആദ്യത്തെ ഷോ മുതൽ തന്നെ പുറത്തു വന്നു തുടങ്ങിയ നെഗറ്റീവ് അഭിപ്രായങ്ങൾ ചിത്രത്തെ കാര്യമായി ബാധിച്ചിരുന്നു. അതോടൊപ്പം അതേ ദിവസം തന്നെ റിലീസ് ചെയ്‌ത കെജിഎഫ് 2 വിന്റെ വമ്പൻ വിജയവും ബീസ്റ്റിന്റെ പ്രദർശനത്തെ ബാധിച്ചു. എങ്കിലും മികച്ച കളക്ഷൻ തന്നെയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്.

Story Highlights: Shine tom birthday wishes for vijay