ദൃശ്യവിസ്‌മയമൊരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തനിലെ ഹിറ്റ് ഗാനം ആലപിച്ച് സംഗീത വേദിയിൽ കൈയടി ഏറ്റുവാങ്ങി ശ്രീദേവ്

June 27, 2022

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് പാട്ടുവേദിയിൽ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്.

പ്രേക്ഷകരുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല. പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

വലിയ ആരാധകവൃന്ദമാണ് മലയാളികളുടെ ഇടയിൽ ഈ കുരുന്ന് ഗായകർക്കുള്ളത്. സംഗീത വേദിയുടെ പ്രിയപ്പെട്ട പാട്ടുകാരനായ ശ്രീദേവിന്റെ പാട്ടിനും ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ സിനിമ പ്രേക്ഷകർക്ക് മുൻപിൽ ദൃശ്യവിസ്‌മയമൊരുക്കിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലെ ഒരു ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ്.

ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രമായിരുന്നു ‘മൈ ഡിയർ കുട്ടിച്ചാത്തൻ.’ പ്രശസ്‌ത സംവിധായകൻ ജിജോ സംവിധാനം ചെയ്‌ത ചിത്രത്തിലെ ഹിറ്റ് ഗാനമാണ് “മിന്നാമിന്നിയും മയിൽക്കണ്ണിയും..” എന്ന് തുടങ്ങുന്ന ഗാനം. ഇളയരാജ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ഗാനം ആലപിച്ച് പ്രേക്ഷകരെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയിരിക്കുകയാണ് ശ്രീദേവ്.

Read More: 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു, ഇന്ദുചൂഡനല്ല ഷാജി കൈലാസ്; കൊവിഡ്, പ്രളയം, ഉരുൾപൊട്ടൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ‘കടുവ’ പ്രേക്ഷകരിലേക്ക്

Story Highlights: Sreedev sings a hit song from my dear kuttichathan