“പാട്ട് പാടിയ സ്ഥിതിക്ക് ഇന്നിനി നന്നായിട്ട് ഉറങ്ങാം..”; പ്രേക്ഷകർക്ക് കൗതുകമായി ശ്രീഹരിയും ജഡ്‌ജസും തമ്മിലുള്ള സംഭാഷണം

June 23, 2022

പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകനാണ് ശ്രീഹരി. പാട്ടുവേദിയിലെ മിടുമിടുക്കനായ പാട്ടുകാരനാണ് ഈ കുഞ്ഞു ഗായകൻ. ഇപ്പോൾ അതിമനോഹരമായ ഒരു പ്രകടനത്തിന് ശേഷം ശ്രീഹരിയും ജഡ്‌ജസും തമ്മിൽ പാട്ടുവേദിയിൽ നടന്ന സംഭാഷണമാണ് പ്രേക്ഷകർക്ക് കൗതുകമാവുന്നത്.

മലയാളികളെ പ്രണയാർദ്രരാക്കിയ ഒരു ഗാനവുമായിട്ടാണ് ശ്രീഹരി പാട്ടുവേദിയിൽ എത്തിയത്. പ്രശസ്‌ത സംവിധായകൻ കമൽ സംവിധാനം നിർവഹിച്ച ‘ചമ്പക്കുളം തച്ചൻ’ എന്ന ചിത്രത്തിലെ “ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിച്ചത്.

മലയാള സിനിമയുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച ഗാനത്തിൽ വിനീതും രംഭയുമാണ് അഭിനയിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ അതിമനോഹരമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരുകയായിരുന്നു ശ്രീഹരി.

ഈ ഗാനത്തിന്റെ ആലാപനത്തിന് ശേഷമാണ് ശ്രീഹരിയും വിധികർത്താക്കളും തമ്മിൽ രസകരമായ സംഭാഷണം നടന്നത്. വളരെ ബുദ്ധിമുട്ടിയാണ് കൊച്ചു ഗായകൻ ഈ ഗാനം പഠിച്ചെടുത്തത്. ഇത്തവണ അതിമനോഹരമായി പാടിയെങ്കിലും ഇനി ഇത് പോലെ ഉറക്കം കളയുന്ന പാട്ടുകളൊന്നും എടുക്കേണ്ട എന്ന് പറയുകയായിരുന്നു പാട്ടുവേദിയിലെ ജഡ്‌ജായ എം ജയചന്ദ്രൻ. മനോഹരമായി പാടിയ സ്ഥിതിക്ക് ശ്രീഹരി ഇന്ന് നന്നയി ഉറങ്ങുമെന്ന് എം ജി ശ്രീകുമാർ പറഞ്ഞതോടെ വേദിയിൽ ചിരി പടരുകയായിരുന്നു.

Read More: ‘എനിക്ക് തന്നെ വേണല്ലോ ഒരു ബിരിയാണി..’- മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് പാറുക്കുട്ടി

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Story Highlights: Sreehari and judges funny conversation