ചിരിയുടെ പൂരത്തിന് തിരി കൊളുത്താൻ പ്രിയതാരങ്ങൾ വീണ്ടും എത്തുന്നു- സ്റ്റാർ കോമഡി മാജിക് ഇന്നുമുതൽ

June 17, 2022

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. ഇപ്പോഴിതാ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കൂടുതൽ പകിട്ടോടെ പുത്തൻ പേരിൽ പരിപാടി വീണ്ടും എത്തുകയാണ്. ഇത്തവണ സ്റ്റാർ കോമഡി മാജിക്കാണ്.

കളിചിരികൾക്കൊപ്പം തമാശയ്ക്കും കൂടി അല്പം മധുരം ചേർത്താണ് ഇന്ന് മുതൽ പ്രേക്ഷകരിലേക്ക് സ്റ്റാർ കോമഡി മാജിക് എത്തുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.00 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ചെറിയൊരു ഇടവേള പോലും ആരാധകരിൽ വലിയ നഷ്ടമായാണ് പ്രേക്ഷകർ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാവത്തിൽ എത്തുമ്പോഴും ആരാധകർ ആവേശത്തിലാണ്.

Read Also: രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്രയുടെ’ ട്രെയ്‌ലർ എത്തി; മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് എസ് എസ് രാജമൗലി

അതേസമയം, പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- Star Comedy Magic from today