‘സുരൈ പോട്രു’ ഹിന്ദിയിൽ ഒരുങ്ങുമ്പോൾ അതിഥിവേഷത്തിൽ സൂര്യയും…

June 16, 2022

തെന്നിന്ത്യ ഒട്ടാകെയുള്ള സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് സൂര്യ നായകനായി എത്തിയ ‘സുരരൈ പോട്രു’. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നും കൈയടി വാങ്ങിയിരുന്നു. സാധാരണക്കാർക്ക് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വിമാനത്തിൽ യാത്ര ചെയ്യുന്നതിന് അവസരം ഒരുക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിലെ സൂര്യയുടെ കഥാപാത്രം.

ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഇപ്പോഴിതാ തമിഴിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകനായി വേഷമിടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലും സൂര്യ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന വാർത്തകളാണ് സിനിമ പ്രേമികൾക്കിടയിൽ ആവേശം സൃഷ്ടിക്കുന്നത്.

Read also: ‘അമ്മ’യെന്ന് പഠിപ്പിച്ച് മേഘ്‌ന, ‘അപ്പ’ എന്ന് വിളിച്ച് റായൻ; കുരുന്നിന് നിറയെ സ്നേഹമറിയിച്ച് ആരാധകർ

സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സിനിമ തമിഴിൽ നിർമിച്ചത്. അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികാ വേഷത്തിൽ എത്തിയത്. മികച്ച അഭിനന്ദനങ്ങൾ ഉൾപ്പെടെ താരത്തിന്റെ കഥാപാത്രത്തിനും ലഭിച്ചിരുന്നു. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ അപർണ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രമായി രാധിക മധൻ ആണ് വേഷമിടുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് സുരരൈ പോട്രു റിലീസ് ചെയ്തത്.

Read also: ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം- സുകുമാരന്റെ ഓർമയിൽ മല്ലിക

സൂര്യയുടെ അമ്മയുടെ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത് ഉറുവശിയാണ്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ്, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരുന്നു. അതേസമയം തമിഴിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സ്വീകരിച്ച ചിത്രമാണ് സുരരൈ പോട്രു. അതേ ചിത്രം ബോളിവുഡിലേക്ക് എത്തുമ്പോൾ ആരാധകരുടെ ആവേശം ഏറെയാണ്.

story highlights: suriya cameo role in akshay kumars film