നീന്തൽ മത്സരത്തിനിടെ ബോധക്ഷയം; രക്ഷാപ്രവർത്തനത്തിനെത്തി പരിശീലക, വിഡിയോ

June 25, 2022

സമൂഹമാധ്യമങ്ങളുടെ നിറഞ്ഞ കൈയടിനേടുകയാണ് നീന്തൽക്കുളത്തിലെ അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ. കഴിഞ്ഞ ദിവസമാണ് ലോക അക്വാട്ടിക്സ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ അരങ്ങേറിയത്. മത്സരങ്ങളുടെ ആവേശത്തിടെയാണ് യുഎസ് നീന്തൽതാരം അനിറ്റ അൽവാരസിന് ബോധക്ഷയം ഉണ്ടായത്. മത്സരത്തിനിടെ അനിറ്റ മുങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശീലക ആൻഡ്രിയ ഫ്യുയെന്തസ് സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടിയത്. പൂളിന്റെ അടിത്തട്ടിലെത്തിയ ആൻഡ്രിയ അനിറ്റയെ കൈകോർത്ത് പിടിച്ച് കരയിലേക്ക് കൊണ്ടുവന്നു.

അതേസമയം അപ്പോഴേക്കും ആൻഡ്രിയയെ സഹായിക്കുന്നതിനായി മറ്റൊരു ഒഫീഷ്യലും വെള്ളത്തിലേക്കെത്തി. തുടർന്ന് ഇരുവരും ചേർന്ന് അനിറ്റയെ കരയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പെട്ടന്ന് തന്നെ അധികാരികളുടെ സഹായത്തോടെ അനിറ്റയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ അനിറ്റയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് പരിശീലക ആൻഡ്രിയ സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

Read also: ഞാൻ വലുതാകുമ്പോൾ അന്നെ കെട്ടട്ടെ; വൈറലായി ഒരു കുട്ടി പ്രൊപ്പോസൽ, ചിരി വിഡിയോ

അതേസമയം രണ്ട് ഒളിമ്പിക്സിൽ അടക്കം മത്സരിച്ചിട്ടുള്ള വ്യക്തിയാണ് അനിറ്റ. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ മത്സരത്തിനെത്തിയ ഒരാൾ കൂടിയായിരുന്നു അനിറ്റ. എന്തായാലും അനിറ്റയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സഹപ്രവർത്തകരും കുടുംബാഗങ്ങളും.

Read also: താളമേളങ്ങളും ആഘോഷങ്ങളുമായി ഒരു കല്യാണവീട്; ഹിറ്റായി കലവറയിലെ ആഘോഷം

പരിശീലക ആൻഡ്രിയയുടെ സമയോചിതമായ ഇടപെടലിന് നിറഞ്ഞ അഭിന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷെ ആൻഡ്രിയ ഇത്തരത്തിൽ ഒരു ഇടപെടൽ നടത്തിയിരുന്നില്ലെങ്കിൽ അത് അനിറ്റയുടെ ജീവന് തന്നെ ഭീഷണി ആയേനെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളുടെ അടക്കം ഹീറോയായി മാറിയിരിക്കുകയാണ് ആൻഡ്രിയ ഫ്യുയെന്തസ്.

Story highlights: swimmer dramatically rescued after fainting during routine