താളമേളങ്ങളും ആഘോഷങ്ങളുമായി ഒരു കല്യാണവീട്; ഹിറ്റായി കലവറയിലെ ആഘോഷം

June 24, 2022

ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പാട്ടും നൃത്തവുമൊക്കെയായി ആഘോഷങ്ങളാണ് ഓരോ കല്യാണ വീടുകളിലും നടക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കല്യാണവീട്ടിൽ നിന്നുള്ള വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭക്ഷണം തയാറാക്കുന്നവരും വിളമ്പുന്നവരും അവിടെ എത്തിയവരുമൊക്കെ ചേർന്ന് വളരെ രരസകരമായി പാട്ടുകൾ പാടിയും നൃത്തം ചെയ്തും മനോഹരമാക്കുകയാണ് ഈ കല്യാണാഘോഷം. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലെ ‘ഉയ്യാരം പയ്യാരം’ എന്ന കല്യാണപ്പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ വീട്ടിലെ ആഘോഷങ്ങൾ.

കണ്ണൂർ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള ഒരു കല്യാണവീട്ടിൽ നിന്നുള്ള ഈ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ ഈ ദൃശ്യങ്ങൾ ഏറ്റെടുത്ത് നിരവധിപ്പേരും എത്തി. അതേസമയം മാസങ്ങൾക്ക് മുൻപ് എടുത്ത വിഡിയോ ഇപ്പോഴാണ് ഫോട്ടോഗ്രാഫറായ ഷിജിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കലവറയിലെ ആഘോഷങ്ങളുടെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായതോടെ നിരവധിപ്പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.

Read also: ഇത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്; കുരുന്ന് ഗായകനെ നെഞ്ചോട് ചേർത്തുനിർത്തി പാട്ട് വേദി

അതേസമയം പതിവ് ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു നാട്ടുംപുറത്തെ കല്യാണവീട്ടിലെ കലവറയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ മികച്ച പിന്തുണയാണ് വിഡിയോയ്ക്കും വിഡിയോ എടുത്ത ആൾക്കും ലഭിക്കുന്നത്.

Read also: കെജിഎഫിന് ശേഷം വിസ്‌മയമൊരുക്കാൻ മറ്റൊരു കന്നഡ ചിത്രമെത്തുന്നു; അതിശയിപ്പിക്കുന്ന ദൃശ്യങ്ങളുമായി കിച്ച സുദീപിന്റെ 3 ഡി ചിത്രം വിക്രാന്ത് റോണയുടെ ട്രെയ്‌ലർ

സമൂഹമാധ്യമങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിയതോടെ നിരവധി ഇടങ്ങളിൽ നിന്നുള്ള വ്യത്യസ്ത ചിത്രങ്ങളും വിഡിയോകളുമാണ് വളരെ വേഗത്തിൽ വൈറലാകുന്നത്. അത്തരത്തിൽ പെട്ടന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു ഈ കല്യാണവീട്ടിലെ ഡാൻസ് വിഡിയോയും.

Story highlights: Video of people dancing at wedding reception