ഇത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്; കുരുന്ന് ഗായകനെ നെഞ്ചോട് ചേർത്തുനിർത്തി പാട്ട് വേദി

June 24, 2022

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം (2)
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം…. സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരു മലയാളിയും ഹൃദയത്തിലേറ്റിയ ഈ മനോഹരഗാനവുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ എത്തുകയാണ് കുരുന്ന് ഗായകൻ അക്ഷിത്. അക്ഷിതിന്റെ ശബ്ദത്തിലെ മനോഹാരിതകൊണ്ടും പാട്ടിലെ മാന്ത്രികതകൊണ്ടും കേൾവിക്കാരുടെ മുഴുവൻ ഹൃദയം കവരുകയാണ് ഈ കുഞ്ഞുഗായകൻ.

ഓരോ തവണയും ഗംഭീരമായ ആലാപനം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയം കവരാറുള്ള അക്ഷിത് ഇത്തവണയും പ്രേക്ഷകരെ ഒന്നാകെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൊണ്ടെത്തിക്കുകയാണ് ഈ ഗാനത്തിലൂടെയും. ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് രമേഷ് നാരായണൻ സംഗീതം നൽകി ഗാനഗന്ധർവൻ കെ ജെ യേശുദാസ് പാടി മലയാളി ഹൃദയങ്ങൾ കവർന്ന ഗാനം തന്റെ കുഞ്ഞ് ശബ്ദത്തിലൂടെ അക്ഷിത് പ്രേക്ഷകരിലേക്കെത്തിക്കുമ്പോൾ ഈ കുഞ്ഞുഗായകനെയും ഹൃദയത്തിലേറ്റുകയാണ് മലയാളികൾ. കാരണം പ്രായത്തെ വെല്ലുന്ന ആലാപനമികവോടെയാണ് ഈ കൊച്ചുമിടുക്കൻ പാട്ടുകൾ പാടുന്നത്. നേരത്തെയും കെ ജെ യേശുദാസിന്റെ പാട്ടുകളുമായി വന്ന് വേദിയിൽ സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിച്ചിരുന്നു അഷിത്. ഇത്തവണ ഈ മനോഹരഗാനം പാടി നൂറിൽ നൂറ് മാർക്കും നേടുന്നുണ്ട് ഈ കുഞ്ഞ് ഗായകൻ. ഒപ്പം ഇത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് കൂടി പറയുകയാണ് പാട്ട് വേദിയിലെ വിധികർത്താവ് എം ജയചന്ദ്രൻ.

Read also: ആ സമയങ്ങളിൽ ഞാൻ പോലുമറിയാതെ എന്റെ ചിലവിനുള്ള പൈസ തന്നിരുന്നത് അച്ഛനാണ്….മനസ് തുറന്ന് ടൊവിനോ തോമസ്

പാട്ടുകളെ സ്നേഹിക്കുന്നവരുടെ മുഴുവൻ ഇഷ്ടവേദിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ… ഹൃദയത്തിന്റെ ആഴങ്ങൾ കീഴടക്കുന്ന കുഞ്ഞുഗായകർ മാറ്റുരയ്ക്കുന്ന ഈ വേദിയിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാൾ കൂടിയാണ് അക്ഷിത്. അത്ഭുതപ്പെടുത്തുന്ന ആലാപനമികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്ത്. ആലാപനത്തിനൊപ്പം അക്ഷിത്ത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ കൂടുതൽ ഈ കുഞ്ഞുഗായകന്റെ ആരാധാകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കുരുന്നിന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുമുണ്ട് ടോപ് സിംഗർ ആരാധകർ.

അക്ഷിതിന്റെ പെർഫോമൻസ് കാണാം:

Story highlights: Akshith’s Outstanding Performance grooves heart