പരിക്കേറ്റ പിതാവിന് കുഞ്ഞുമകന്റെ ഒരു കൊച്ചു സഹായം- ഹൃദ്യമായൊരു കാഴ്ച
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. ഇപ്പോഴിതാ, പരിക്കേറ്റ പിതാവിനെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
പരിക്കേറ്റ് ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയാണ് അച്ഛൻ. ഒരു കസേരയിൽ ഇരിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോൾ കുഞ്ഞുമകൻ സഹായവുമായി എത്തി. കൊച്ചുകുട്ടിയുടെ സഹാനുഭൂതി എല്ലാവരേയും വിസ്മയിപ്പിച്ചു. ഒട്ടേറെ ആളുകൾ കുഞ്ഞിന്റെ ഈ സ്നേഹപൂർണമായ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. ‘എന്തൊരുകുഞ്ഞു സഹായി. ഈ ആഴ്ച നിങ്ങൾ കാണുന്ന ഏറ്റവും ഹൃദയസ്പർശിയായ വിഡിയോകളിൽ ഒന്ന്’- വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു.
കുഞ്ഞുങ്ങളുടെ കുറുമ്പുകൾക്കും കുസൃതി നിറഞ്ഞ സംസാരങ്ങൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്വീകാര്യതയുണ്ട്. വളരെ നിഷ്കളങ്കമാണ് കുട്ടികളുടെ മനസ് എന്നതുകൊണ്ടുതന്നെ അവരുടെ ഒരു സംസാരവും രസകരമായിരിക്കും.
Read also: ഒന്നു കൂവിയതുമാത്രമേ ഓർമ്മയുള്ളു; ചിരിപടർത്തി പൂവൻകോഴി- വിഡിയോ
അതേസമയം, മൊബൈൽ ഫോണുകളിലേക്ക് കുട്ടികൾ മുഖം പൂഴ്ത്തുന്ന ഈ കാലഘട്ടത്തിൽ വേറിട്ടൊരു കാഴ്ച കൗതുകം സൃഷിടിച്ചിരുന്നു. രു കുറുമ്പി പള്ളീലച്ചനെ അനുകരിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. മൈക്കിന് പകരം തേങ്ങാപ്പാരയാണ് പ്രസംഗത്തിനായി ഈ കുറുമ്പി ഉപയോഗിച്ചിരിക്കുന്നത്. വേഷവും നിൽപ്പുമെല്ലാം ആളുകളിൽ ചിരി പടർത്തും.
Story highlights-Toddler helps father