‘ഇത് സാമ്പാറും പുളിശേരിയുമൊന്നുമല്ല, മഴയാണ്..’- പാട്ടുവേദിയിൽ ചിരിനിറച്ച് മിയക്കുട്ടി

ഫ്ളവേഴ്സ് ടോപ് സിംഗറിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് മിയ എസ്സ മെഹക്ക് അഥവാ മിയക്കുട്ടി. സ്റ്റേജിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് പുറമേ, സോഷ്യൽ മീഡിയയിലും ഈ കുഞ്ഞു ഗായികയ്ക്ക് വലിയ ആരാധകരുണ്ട്. പാട്ടിനൊപ്പം സംസാരത്തിലൂടെയും ശ്രദ്ധേയയായ ഈ കുഞ്ഞുമിടുക്കി പാട്ടുവേദിയിലേക്ക് എത്തിയാൽ തന്നെ ആഘോഷമാണ്. ഇപ്പോഴിതാ, പുത്തൻപാട്ടുവിശേഷവുമായി പൊട്ടിചിരിപ്പിക്കാൻ എത്തിയിരിക്കുകയാണ് ഈ മിടുക്കി.
തേന്മഴയോ എന്ന ഗാനവുമായി എത്തിയ മിയയെ ‘റിലിക്സ്’ തെറ്റാണെന്നൊക്കെ പറഞ്ഞ് കുഴപ്പിക്കുകയാണ് വിധികർത്താക്കൾ. ചന്നം പിന്നം ചാറാൻ ഇതെന്താ കറിയാണോ എന്നൊക്കെ വിധികർത്താക്കൾ ചോദിക്കുമ്പോൾ മിയക്കുട്ടി പറയുന്ന മറുപടിയാണ് ശ്രദ്ധേയം. പാട്ടുകൾ പാടുമ്പോൾ അക്ഷരങ്ങൾക്ക് കൃത്യത ഉണ്ടെങ്കിലും സംസാരിക്കുമ്പോൾ മിയക്കുട്ടിക്ക് വാക്കുകളൊക്കെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോകും. അതുകൊണ്ടു തന്നെ മിയയെക്കൊണ്ട് സംസാരിപ്പിക്കാൻ ജഡ്ജസ് പരമാവധി ശ്രമിക്കാറുണ്ട്.
പാട്ടുവേദിയിലെ ടോപ് ബാൻഡിനെ ‘ഓക്കസ്രാ’ എന്നും ലിറിക്സിന് റിലിക്സ് എന്നും അലോവേരയ്ക്ക് ആരോവേല എന്നുമൊക്കെ പറയുന്നത് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധേയയായത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മിയ.
Read Also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ
ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2 ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയമായി മാറിയത്. ഒട്ടേറെ കുരുന്നു പാട്ടുകാർ പ്രേക്ഷകരുടെ ഇഷ്ടവും നേടി. ആലാപനത്തിന്റെ ടെൻഷനൊന്നുമില്ലാതെ ഇവർ കുസൃതി നിറഞ്ഞ കഥകളുമായി പ്രേക്ഷക മനസുകളിൽ ഇടംനേടി കഴിഞ്ഞു.
Story highlights- top singer miah mehak funny episode