ഒറ്റനോട്ടത്തിൽ മാമ്പഴം, തുറന്ന് നോക്കിയാലോ ട്വിസ്റ്റോടു ട്വിസ്റ്റ് … സോഷ്യൽ മീഡിയയെ കൺഫ്യൂഷനിലാക്കിയ വിഡിയോ

June 2, 2022

ദിവസവും ഏറെ കൗതുകം നിറഞ്ഞ ഒട്ടനവധി ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. കൗതുകത്തിനൊപ്പം രസകരമായതും ചിരിനിറയ്ക്കുന്നതും വിവരങ്ങൾ പങ്കുവയ്ക്കുന്നതുമായ വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കാഴ്‌ചക്കരെ മുഴുവൻ കൺഫ്യൂഷനാക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്.

ഒരു മാമ്പഴത്തിന്റെ ചിത്രമാണ് വിഡിയോയിൽ കാണുന്നത്. എന്നാൽ ആദ്യം കാണുമ്പോൾ മാമ്പഴമായി തോന്നുമെങ്കിലും ഇതിന്റെ സൈഡിലായി സിപ്പ് പിടിപ്പിച്ചിരിക്കുന്നത് കാണാം. സിപ്പ് കാണുമ്പോൾ ഇത് മാമ്പഴത്തിന്റെ രൂപത്തിലുള്ള ഒരു പഴ്സ് ആയിരിക്കുമെന്ന് നിങ്ങൾ ഉറപ്പിച്ചോ..? എങ്കിലും നിങ്ങൾക്കും തെറ്റി.. ഇത് പഴ്സ് അല്ല. പിന്നെ ഇതെന്തായിരിക്കും യഥാർത്ഥത്തിൽ എന്ന് ചിന്തിക്കുന്നവരോട്.. ഇത് ഒരു മാമ്പഴമാണ്.

Read also: ബസ് സ്റ്റാൻഡിൽ വെച്ചൊരു വ്യത്യസ്ത നൃത്തം; സമൂഹമാധ്യമങ്ങളെ ഞെട്ടിച്ച് യുവകലാകാരൻ- വിഡിയോ ഹിറ്റ്

ആകെ കൺഫ്യൂഷൻ ആയി അല്ലേ..? എങ്കിൽ ഇത് ശരിക്കും മാമ്പഴം തന്നെയാണ്. ഫ്രൂട്ട് കാർവിങ്ങിന്റെ മറ്റൊരു ഉദാഹരമാണിത്. പഴങ്ങൾ നമുക്ക് ആവശ്യമായ രൂപത്തിൽ കാർവ് ചെയ്‌തെടുക്കുന്ന പ്രക്രിയയാണ് ഫ്രൂട്ട് കാർവിങ്. ഇവിടെ ഒരു പഴ്സ് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മാമ്പഴത്തെ മാറ്റിയെടുത്തിരിക്കുകയാണ് ഇവർ. ‘ബ്യൂട്ടിഫുൾ എർത്ത്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആദ്യം ഈ വിഡിയോ ശ്രദ്ധിക്കപ്പെട്ടത്. വിഡിയോയ്ക്ക് ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയും ലഭിച്ചുകഴിഞ്ഞു. വിഡിയോ വൈറലായതോടെ ഈ കലാകാരനെ അന്വേഷിക്കുന്നവരും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നവരും ഒരുപാടുണ്ട്.

Read also: ഉപേക്ഷിക്കപ്പെട്ട നായക്കുട്ടിക്കൊപ്പം ഒരു ബാഗും വൈകാരികമായൊരു കുറിപ്പും…

എന്തായാലും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചാരം നേടിയ വിഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ ദിവസവും ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

Story highlights; Video of Mango prepared like purse- netizens get confused