പാലും ആരോഗ്യവും- ഇന്ന് വേൾഡ് മിൽക്ക് ഡേ
ഇന്ന് വേൾഡ് മിൽക്ക് ഡേ. നിത്യജീവിതത്തിൽ നാം വളരെ കൂടുതലായി ആശ്രയിക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വലിയ രീതിയിൽ അടങ്ങിയിട്ടുണ്ട് പാലിൽ. അതേസമയം 2001-ല്‍ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്ഗനൈസേഷന് ആണ് ജൂണ്‍ 1 വേൾഡ് മില്‍ക്ക് ഡേ ആയി ആചരിക്കണമെന്ന ആശയം ഉന്നയിച്ചത്.
പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പാലും പാലുൽപ്പന്നങ്ങളും. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം, അയഡിൻ, ഫോസ്ഫറസ്, ജീവകകളാ യ ബി 2 ബി 12 എന്നീ ഘടകങ്ങളെല്ലാം പാലിൽ ഉണ്ട്. പാല് കുടിക്കുന്നത് വഴി ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫേൻ സെറോടോണിൻ ആയി ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് ബെസ്റ്റാണ്. ഒപ്പം ഇത് പല്ലിനും ഗുണം ചെയ്യുന്നു. വിറ്റാമിൻ എ ധാരാളം ഉള്ളതിനാൽ സ്ഥിരമായി പാൽ കുടിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിനും നല്ലതാണ്.
പാലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ വർധിപ്പിക്കാതെ സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരാൾ ദിവസേന 150 മില്ലി ലിറ്റർ പാൽ എങ്കിലും കുടിച്ചിരിക്കണം. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളം ആണുള്ളത്. കിടക്കുന്നതിനു മുൻപ് ഇളം ചൂടോടെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പാൽ എപ്പോഴും ഇളം ചൂടോടെ കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
അതേസമയം നവംബർ 26 ആണ് ദേശീയ പാൽ ദിനമായി ഭാരതമൊട്ടാകെ ആഘോഷിക്കുന്നത്. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ വർഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ പാൽ ദിനമായി ആചരിക്കുന്നത്. 2014 മുതൽ ആണ് നവംബർ 26 ദേശീയ പാൽ ദിനമായി ആചരിക്കുന്നത്.
Story highlights; World milk day and its benefits