വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാർ; ഒരുങ്ങുന്നത് ‘ക്യാപ്‌സ്യൂൾ ഗിൽ’

July 8, 2022

ബയോപിക്കുകളിലൂടെയും ചരിത്ര സിനിമകളിലൂടെയുമാണ് ബോളിവുഡ് താരം അക്ഷയ് കുമാർ അടുത്തിടെയായി പ്രേക്ഷകരിലേക്ക് എത്താറുള്ളത്. ഏറ്റവുമൊടുവിൽ അക്ഷയ് കുമാർ നായകനായി റിലീസ് ചെയ്ത ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ആണ്. സൂരറൈ പോട്ര് റീമേക്ക് ഉൾപ്പെടെയുള്ള പ്രോജക്റ്റുകളുമായി സജീവമാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ, മറ്റൊരു ബയോപിക് ചിത്രവുമായി എത്തുകയാണ് താരം.

ചീഫ് മൈനിംഗ് എഞ്ചിനീയർ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാപ്‌സ്യൂൾ ഗിൽ എന്നാണ് ചിത്രത്തിന്റെ പേര്. പരിനീതി ചോപ്രയാണ് സിനിമയിൽ നായികയായി എത്തുന്നത്. ടിനു സുരേഷ് ദേശായി ഒരുക്കുന്ന റെസ്ക്യൂ ഡ്രാമയാണ് ക്യാപ്‌സ്യൂൾ ഗിൽ. അക്ഷയ് കുമാറിനെ കൂടാതെ പരിനീതി ചോപ്ര, കുമുദ് ശർമ്മ, രവി കിഷൻ, ദിബ്യേന്ദു ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read Also; 40 വർഷം പഴക്കമുള്ള ബനാറസി സാരിയിൽ പൂർണിമ ഒരുക്കിയ വസ്ത്രം; ശ്രദ്ധനേടി മഞ്ജു വാര്യരുടെ ലുക്ക്

1989 ലെ കൽക്കരി ഖനി ദുരന്തത്തെ കുറിച്ചാണ് ക്യാപ്‌സ്യൂൾ ഗിൽ പങ്കുവയ്ക്കുന്നത്. അന്ന് സംഭവിച്ച ദുരന്തത്തിൽ ചീഫ് മൈനിംഗ് എഞ്ചിനീയറായിരുന്ന ജസ്വന്ത് സിംഗ് ഗിൽ അറുപതിലധികം പേരുടെ ജീവൻ രക്ഷിച്ചു. അനന്ത് മഹാദേവൻ, വരുൺ ബഡോല, രാജേഷ് ശർമ്മ തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകും. വാഷു ഭഗ്നാനിയുടെ പൂജാ എന്റർടെയ്ൻമെന്റും കൈറ്റ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് യുകെയിലാണ് നടക്കുന്നത്. റായ്ഗഡിലും റാണിഗഞ്ചിലും ചിത്രീകരണം ഉണ്ടാകും. അതേസമയം, രക്ഷാബന്ധൻ എന്ന ചിത്രമാണ് അക്ഷയ് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- Akshay Kumar set to begin work on biopic of mining engineer Jaswant Gill

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!