‘മൗനം സ്വരമായി എൻ പൊൻവീണയിൽ..’- അമ്പരപ്പിച്ച പ്രകടനവുമായി അക്ഷിത്ത്

July 13, 2022

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ പ്രിയ പരിപാടിയാണ് ടോപ് സിംഗർ. ആദ്യ സീസണ് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് നൂറോളം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഓരോ കുരുന്നു ഗായകർക്കും ഒട്ടേറെ ആരാധകരുമായി. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. അങ്ങനെയുള്ള ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ച കുഞ്ഞു ഗായകനാണ് അക്ഷിത്ത്.

ഇപ്പോഴിതാ, തന്റെ ശബ്ദത്തിന് ഏറ്റവും അനുയോജ്യമായ ഗാനവുമായി എത്തിയിരിക്കുകയാണ് അക്ഷിത്ത്. ‘മൗനം സ്വരമായി എൻ പൊൻവീണയിൽ..’ എന്ന ഗാനമാണ് അക്ഷിത്ത് പാടുന്നത്. വളരെ ഹൃദ്യമാണ് ഈ ആലാപനം. ഏറ്റവും യോജിക്കുന്ന ഗാനമെന്നാണ് വിധികർത്താക്കളിൽ ഒരാളായ ബിന്നി കൃഷ്ണകുമാർ പറഞ്ഞത്. വളരെ ഇഷ്ടമായി എന്ന് എം ജി ശ്രീകുമാറും എം ജയചന്ദ്രനും അഭിപ്രായപ്പെട്ടു.

Read Also: നൃത്തം ചെയ്യുന്നെങ്കിൽ ഇങ്ങനെവേണം; അതിമനോഹര ചുവടുകളുമായി അമ്പരപ്പിച്ച് ഒരു സ്ത്രീ- ഹൃദ്യമായ കാഴ്ച

തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്ത്. സംഗീത യാത്രയിൽ അക്ഷിത്ത് മുദ്ര പതിപ്പിച്ച ഗാനം എന്നാണ് എം ജി ശ്രീകുമാർ വിശേഷിപ്പിച്ചത്. അതേസമയം, ദീപക് ദേവിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. കണ്ണീരണിഞ്ഞാണ് ദീപക് ദേവ് പാട്ടിന് അഭിനന്ദനം അറിയിച്ചത്. അത്രത്തോളം ആഴത്തിൽ ആലാപനത്തിലൂടെ കയറിക്കൂടി അക്ഷിത്ത്.

Story highlights- Akshith with a surprising performance