മനസിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീതത്തിന്റെ മന്ത്രികതയുമായി അനാർക്കലി- വിഡിയോ

July 25, 2022

മലയാളത്തിന്റെ പ്രിയങ്കരിയാണ് അനാർക്കലി മരിക്കാർ. അഭിനേത്രിയായാണ് ശ്രദ്ധനേടിയതെങ്കിലും വളരെ മികച്ചൊരു ഗായികയും കൂടിയാണ് അനാർക്കലി. ആലാപനത്തിലും മികവ് പുലർത്തുന്ന അനാർക്കലി മുൻപും വിവിധ ഗാനങ്ങൾ ആലപിച്ച് പങ്കുവെച്ചിരുന്നു. ‘അലരേ..’ എന്ന ഗാനം ആലപിച്ചപ്പോഴും ആളുകൾ അത് ഏറ്റെടുത്തിരുന്നു.  നഗുമോ ഗാനത്തിന് മനോഹരമായ കവർ വേർഷൻ ഒരുക്കിയിരുന്നു അനാർക്കലി മരിക്കാർ.

ഇപ്പോഴിതാ, രാംലീല എന്ന സിനിമയിലെ മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് നടി. അതിമനോഹരമായാണ് അനാർക്കലി പാടുന്നത്. ഒട്ടേറെ സിനിമാതാരങ്ങൾ അനാർക്കലിയുടെ ആലാപനത്തിന് അഭിനന്ദനവുമായി എത്തി. അതേസമയം, വിഘ്‌നേഷ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയഗാനവും നടി ഹൃദ്യമായി പാടിയിരുന്നു.

അതേസമയം, സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.

read Also: നഞ്ചിയമ്മയെ നെഞ്ചിലേറ്റി രാജ്യം; ദേശീയ പുരസ്ക്കാരം പ്രിയപ്പെട്ട സച്ചി സാറിന് സമർപ്പിച്ച് മലയാളികളുടെ അഭിമാന താരകം

അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ ചന്ദു, ശിവ സായ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതുന്നത്. സംഗീതം പ്രശാന്ത് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ലോക്ക് ഡൗൺ സമയത്ത് കൂടുതലും എറണാകുളത്ത് വീടിനുള്ളിലായാണ് സിനിമ ചിത്രീകരിച്ചത്. 

Story highlights- anarkali marikkar sings Laal Ishq From Ramleela